Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
ഓസ്‌ട്രേലിയയില്‍ ജനിച്ച ചന്ദ്രികയ്ക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം
reporter
ഞാന്‍ ഒരു തമിഴ് - മലയാളി പെണ്‍കുട്ടിയാണ്. എനിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണെങ്കില്‍ അത് മലയാളത്തിലോ തമിഴിലോ ആയിരിക്കണം. ബോളിവുഡില്‍ അവസരം ലഭിച്ചിട്ടും പോകാതിരുന്നത് അതുകൊണ്ടാണ്. ചന്ദ്രിക എന്ന നടി പറയുന്നു. മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍ ആഞ്ജലീന ജോളി എന്നിങ്ങനെ ഒരുപാട് വിളിപ്പേരുകളുണ്ട് ചന്ദ്രികയ്ക്ക്. ചിലര്‍ എമി ജാക്‌സനുമായി ഛായയുണ്ടെന്നും പറയാറുണ്ട്. ഈ താരതമ്യങ്ങളെല്ലാം ചന്ദ്രിക ആസ്വദിക്കുന്നു.

രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് അഡല്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ്.



ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ചന്ദ്രികയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തിനോടും അഭിനയിത്തിനോടും കടുത്ത താല്‍പര്യമുണ്ടായിരുന്നു. മോഡലിങില്‍ ചുവടുറപ്പിച്ച ചന്ദ്രിക മിസ് മാക്‌സിം ഇന്ത്യ ഫസ്റ്റ് റണ്ണറപ്പും മിസ് വേള്‍ഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ എന്നീ മത്സരങ്ങളില്‍ ഫൈനലിസ്റ്റുമായിരുന്നു. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയാണ് ചന്ദ്രിക സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window