Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭീകരരെ നേരിടുന്ന സൈന്യത്തിനു നല്‍കിയ ജാക്കറ്റ് വെടിയുണ്ട ഏറ്റപ്പോള്‍ തുളഞ്ഞു കീറി
reporter
ഭീകര വിരുദ്ധ സേനക്കായ് വാങ്ങിയ ജാക്കറ്റുകള്‍ സുരക്ഷ നല്‍കുന്നതല്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്‍കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എകെ47 വെടിയുണ്ടകള്‍ കടന്നു പോയത്. ഫൊറന്‍സിക് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത ജാക്കറ്റുകള്‍ പൊലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.


17 കോടിയിലധികം തുക ചെലവിട്ട് 5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കാണ് പൊലീസ് ഓര്‍ഡര്‍ നല്‍കിയത്. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് വന്‍സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ചണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന. കേന്ദ്ര സേനയ്ക്കും ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളിലാണ് പരിശോധനയില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്.

2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണ സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. അന്ന് വീരമൃത്യ വരിച്ച ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കവചങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള കരാര്‍ പല കമ്പനികളും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വന്ന കാണ്‍പൂരിലെ കമ്പനിയുടെ ഭാഗത്ത് നിന്നാണ് ഇപ്പോള്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
 
Other News in this category

 
 




 
Close Window