Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശശീന്ദ്രനെതിരേ ഹര്‍ജി: എന്‍സിപിയിലെ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു
REPORTER

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസ് അവസാനിക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ എന്‍.സി.പിയിലെ തര്‍ക്കം തീര്‍ക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും ഇടപെടും. മന്ത്രിയായി തിരിച്ചെത്തിയ ശശീന്ദ്രനെതിരെ കോടതി പ്രതികൂല നിലപാടെടുത്താല്‍ സര്‍ക്കാരിനത് നാണക്കേടുണ്ടാക്കും. എന്നാല്‍ ഹര്‍ജിക്കു പിന്നില്‍ തോമസ് ചാണ്ടിയല്ലെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കെ.ബി.ഗണേഷ് കുമാറിനു പങ്കുണ്ടെന്നാണ് എന്‍.സി.പിയിലെ ഒരു വിഭാഗത്തിന്റ ആരോപണം. 

മന്ത്രി എ.കെ.ശശീന്ദ്രനെതിരെയുള്ള അശ്ലീല സംഭാഷണ കേസ് ഒത്തുതീര്‍പ്പാക്കരുതന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരിയായി മഹാലക്ഷി വീണ്ടും ഹര്‍ജിയുമായി എത്തിയതോടെയാണ് ചര്‍ച്ച സജീവമായത്. ഹര്‍ജിക്കാരി മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ പി.എയും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സംശയം പൂര്‍ണമായും തോമസ് ചാണ്ടിക്കു നേരെ നീണ്ടത്. എന്നാല്‍ തോമസ് ചാണ്ടി ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

എന്‍.സി.പി യില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത കുറവായതിനാലാണ്, മുന്നണിയുടേയും മുഖ്യമന്ത്രിയുടേയും സഹായം ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്. പരസ്യമായി പ്രതികരിച്ച് കേസ് വീണ്ടും സജീവ ചര്‍ച്ചയാകാതിരിക്കാനുള്ള മുന്‍കരുതലും ശശീന്ദ്രന്‍ പക്ഷം കാണിക്കുന്നുണ്ട്. 

അതേസമയം കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ശ്രീകുമാറെന്നും ഹര്‍ജിക്കു പിന്നില്‍ ഗണേഷിന്റെ പങ്ക് തള്ളാനാവില്ലെന്നും എന്‍.സി.പിയിലെ ഒരു വിഭാഗം പറയുന്നു. നേരത്തെ ഗണേഷിനെ മന്ത്രിയാക്കാനുള്ള ശ്രമം പാര്‍ട്ടിയിലുണ്ടായിരുന്നു. ആരോപണ വിധേയനായ ശ്രീകുമാറിനെതിരേ മുന്‍പും പല ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിലൊന്നും കാര്യമായ അന്വേഷണം നടന്നിട്ടില്ല.

 
Other News in this category

 
 




 
Close Window