Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിനെ കരകയറ്റാന്‍ മലയാളികളടക്കമുള്ള വിദേശികളെ കൊള്ളയടിക്കുന്നു. 400 പൗണ്ട് അധിക ഭാരം ചുമത്തുന്നു
reporter

ലണ്ടന്‍: കടക്കെണിയിലായ എന്‍എച്ച്എസിനെ കരകയറ്റുന്നതിന്റെ ഭാഗമായി മലയാളികളടക്കമുള്ള വിദേശികളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. എന്‍എച്ച്എസ് സേവനങ്ങളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് പ്രതിവര്‍ഷം 400 പൗണ്ട് ഈടാക്കാനാണ് തീരുമാനം. ഇപ്പോള്‍ തന്നെ ഇമിഗ്രേഷന്‍ ആപ്ലിക്കേഷനൊപ്പം 200 പൗണ്ട് ഈടാക്കുന്നുണ്ട്. ഇത് കൂടാതെയാണ് 400 പൗണ്ട് ഈടാക്കുന്നത് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്ന ഫീസ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. എന്‍എച്ച്എസില്‍ ചികിത്സയ്ക്ക് ചെലവാകുന്ന പണത്തിനൊപ്പമാണ് പുതിയ സര്‍ചാര്‍ജ്. ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കണക്കുകള്‍ പ്രകാരം ഒരു വ്യക്തിയുടെ ചികിത്സയ്ക്ക് 470 പൗണ്ട് ശരാശരി ചെലവ് വരുന്നുണ്ട്.

എന്‍എച്ച്എസ് ബ്രിട്ടീഷ് നികുതിദായകര്‍ക്കായി എന്നും ആവശ്യത്തിന് ഒപ്പമുണ്ടാകും. ദീര്‍ഘകാല കുടിയേറ്റക്കാരെയും എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ക്ഷണിക്കുന്നു. എന്നാല്‍ അതിന് ആവശ്യമായ മാന്യമായ സംഭാവന നല്‍കിയാല്‍ മാത്രമേ ഇത് നിലനില്‍ക്കൂ എന്ന് ആരോഗ്യമന്ത്രി ജെയിംസ് ഒ'ഷോഗ്‌നെസി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങളുടെ യഥാര്‍ത്ഥ നിരക്ക് പ്രതിഫലിക്കുന്ന സര്‍ചാര്‍ജ് എന്‍എച്ച്എസിനെ പിന്തുണയ്ക്കാന്‍ പര്യാപ്തമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയിലേക്ക് വരുന്നവര്‍ എന്‍എച്ച്എസിന്റെ നടത്തിപ്പിന് പണം നല്‍കണമെന്നത് ശരിയായ കാര്യമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി കരോളിന്‍ നോക്സും അഭിപ്രായപ്പെട്ടു. 

യുകെയില്‍ താമസിക്കാനെത്തുന്ന താല്‍ക്കാലിക കുടിയേറ്റക്കാര്‍ക്കും വര്‍ധന ഭാരമാവും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 150 പൗണ്ട് ഇപ്പോള്‍ നല്‍കിവരുന്നുണ്ട്. വിദേശ രോഗികള്‍ക്ക് ചികിത്സയ്ക്ക് പണം വേണമെന്ന് 42 ശതമാനം ഡോക്ടമാര്‍ക്കും 55 ശതമാനം നസ്സുമാര്‍ക്കും അറിയില്ലെന്നു റിപ്പോര്‍ട്ട് പറയുന്നു.

 
Other News in this category

 
 




 
Close Window