Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
UK Special
  Add your Comment comment
ഇന്ത്യയിലും ബ്രിട്ടനിലുമടക്കം വിവിധ രാജ്യങ്ങളില്‍ ദാവൂദിന് സ്വത്തുക്കളെന്ന് ബ്രിട്ടീഷ് പത്രം
reporter

ലണ്ടന്‍: ഇന്ത്യ തേടുന്ന അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ എണ്ണമറ്റ സ്വത്തുവകകളെന്നു റിപ്പോര്‍ട്ട്. ബ്രിട്ടന്‍, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, ഓസ്‌ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ 'ടൈംസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസുകളിലടക്കം പ്രതിയാണു ദാവൂദ്. ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ തയാറാക്കിയ രേഖയും ബ്രിട്ടനിലെ ഭൂമി രജിസ്‌ട്രേഷന്‍ രേഖകളും കമ്പനി ഹൗസ് രേഖകളും പാനമ രേഖകളും തമ്മില്‍ ഒത്തുനോക്കിയാണു ടൈംസ് റിപ്പോര്‍ട്ട്. ദക്ഷിണ ബ്രിട്ടീഷ് കൗണ്ടികളില്‍ ദാവൂദിനു ഭൂമിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ദാവൂദിന്റെ ആഗോള ഭീകരക്കള്ളപ്പണ ശൃംഖല ആധാരമാക്കി ബിബിസി ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന 'മക്മാഫിയ' എന്ന പരമ്പരയില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 

'ദില്ലി മഹ്മൂദ്' എന്നാണു പരമ്പരയില്‍ ദാവൂദിനു തുല്യമായ കഥാപാത്രത്തിന്റെ പേര്. ആഗോള ക്രിമിനല്‍ സംഘങ്ങള്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ ബ്രിട്ടനെ എങ്ങനെ ദുരുപയോഗം ചെയ്തു എന്നു പറയുന്നതാണു പരമ്പര. ദാവൂദിന്റെ ആസ്തികള്‍ക്ക് പുതിയതായി നടപ്പിലാക്കാന്‍ പോകുന്ന നിയമം ബാധകമായേക്കും. ഇങ്ങനെയായാല്‍ അവ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് വിവരം. ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് ഇന്ത്യന്‍ അധികൃതര്‍ നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ദാവൂദിന്റെ ബ്രിട്ടണിലെ സ്വത്തുക്കള്‍ വലംകൈയായ മുഹമ്മദ് ഇഖ്ബാല്‍ എന്ന മിര്‍ച്ചി മേമനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോട്ടലുകള്‍, ബംഗ്ലാവുകള്‍, ആഡംബര വസതികള്‍, ടവര്‍ ബ്ലോക്കുകള്‍ തുടങ്ങിയ കോടികള്‍ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്.

 
Other News in this category

 
 




 
Close Window