Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
യുകെ-യുഎസ് ബന്ധം വീണ്ടും വഷളാവുന്നു, ഇത്തവണ എന്‍എച്ച്എസിനെച്ചൊല്ലി
reporter

ലണ്ടന്‍: യു.എസ് -യു.കെ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ച് ബ്രിട്ടീഷ് പൊതുജനാരോഗ്യ സംവിധാനത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി ബ്രിട്ടീഷ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം നീണ്ടേക്കും. കഴിഞ്ഞ ദിവസം യു.എസിലെ ഡെമോക്രാറ്റുകളെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിലായത്. ബ്രിട്ടനില്‍ സാര്‍വത്രിക ആരോഗ്യ പദ്ധതി പരാജയപ്പെട്ടതിനെതിരെ ആയിരങ്ങള്‍ സമരം ചെയ്യുമ്പോഴാണ് ഡെമോക്രാറ്റുകള്‍ ഇതിനായി ആവശ്യപ്പെടുന്നതെന്നാണ് ട്വീറ്റ്. ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തെ യു.എസ് ആഭ്യന്തര കാര്യത്തിലേക്ക് വലിച്ചിഴച്ചതാണ് വിവാദത്തിന് കാരണമായത്. മാര്‍ച്ച് നടത്തിയവരില്‍ ഒരാളും 2.80 കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷിതത്വം നല്‍കാത്ത സംവിധാനത്തിനകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടില്ലെന്ന് യു.എസിനെ പരോക്ഷമായി പരാമര്‍ശിച്ച് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിയാണ് രംഗത്തെത്തിയത്.

എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും അഭിമാനം കൊള്ളുന്നു എന്നായിരുന്നു യു എസ് പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള ഡൗണിങ് സ്ട്രീറ്റിന്റെ പ്രതികരണം. പ്രസിഡന്റിന്റെ അനാവശ്യ പരാമര്‍ശത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉള്‍പ്പെടെയുള്ള നേതാക്കളും നിശിതമായി വിമര്‍ശിച്ചു. ആഗോള നിലവാരത്തിലുള്ള എന്‍എച്ച്എസ് രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി തെരേസ മേയും, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും തിരിച്ചടിച്ചു. നിങ്ങള്‍ക്ക് തെറ്റി ,എന്‍എച്ച്എസ് നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് രാഷ്ട്രീയ നേതൃത്വവും ചൂണ്ടിക്കാട്ടി. യുഎസില്‍ ജനങ്ങള്‍ക്ക് ജീവന്‍രക്ഷാ പരിചരണം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജും, വലിയ ബാങ്ക് ബാലന്‍സും വേണമെന്നിരിക്കെ എന്‍എച്ച്എസിനെ വിമര്‍ശിക്കാന്‍ വരേണ്ടെന്നാണ് ട്രംപിനോട് മെഡിക്കല്‍ വിഭാഗം കൊടുക്കുന്ന മറുപടി. 

ഈ മാസം നടക്കേണ്ട ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയ ശേഷമാണ് എന്‍എച്ച്എസ്സിനെതിരെ ട്രംപ് തിരിഞ്ഞത്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ യുകെയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടു വന്നിരുന്നു. ഇത് മനസിലാക്കിത്തന്നെയാണ് ട്രംപ് സന്ദര്‍ശനം മാറ്റിയത്.


 
Other News in this category

 
 




 
Close Window