Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ബ്രിട്ടനെ ഇപ്പോഴും കേരള സര്‍ക്കാരിന് പേടി, ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഭൂമിക്കെതിരേ നടപടിയെടുക്കാന്‍ മടി
reporter

പത്തനംതിട്ട : ഹാരിസണ്‍സ് മലയാളം കമ്പനി കേരളത്തില്‍ കൈവശപ്പെടുത്തിയിട്ടുള്ള 59,000-ല്‍ പരം ഏക്കര്‍ പാട്ടഭൂമി ബ്രിട്ടന്റെ ഉടമസ്ഥതയിലാണെന്ന് കമ്പനി തുറന്നടിച്ചിട്ടും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു മടി. ഭൂപരിഷ്‌ക്കരണ നിയമത്തെയും ഫെറാ നിയമത്തെയും മാത്രമല്ല, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന കമ്പനിയുടെ പരാമര്‍ശത്തിനെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല.ഹാരിസണ്‍സ് ഭൂമി ഓര്‍ഡിനന്‍സിലൂടെ തിരിച്ചെടുക്കണമെന്നു നിര്‍ദേശിക്കുന്ന സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനു നിയമസാധുത ഇല്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശവും ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ 2015-16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണു കമ്പനിയുടെ കൈവശമുള്ള സ്ഥാവര സ്വത്തുക്കളുടെ അവകാശം ലണ്ടന്‍ കമ്പനികളായ മലയാളം പ്ലാന്റേഷന്‍, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണെന്ന് അവകാശപ്പെടുന്നത്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിങ് നിലനില്‍ക്കെയാണ് അവരുടെ ആശ്രിതര്‍ ചേര്‍ന്ന് 1978-ല്‍ മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയുടെ ഷെയര്‍ ഇവര്‍ വാങ്ങിയതല്ലാതെ ഭൂമി ഇന്ത്യന്‍ കമ്പനിയുടെ പേരിലേക്കു മാറ്റിയിട്ടില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 1984-ല്‍ മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് ലിമിറ്റഡിന്റെ ഷെയര്‍ കൂടി വാങ്ങിയ ശേഷമാണ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ് രൂപീകരിച്ചത്. ബ്രിട്ടീഷ് കമ്പനിയുടെ പേരിലാണ് ഇവര്‍ പാട്ടഭൂമിക്കു കരം അടച്ചുകൊണ്ടിരുന്നത്. 

കമ്പനിയുടെ ലാഭവിഹിതം ബ്രിട്ടീഷ് കമ്പനിക്ക് ഇവര്‍ പ്രതിവര്‍ഷം നല്‍കി വരുന്നു എന്നതാണു മറ്റൊരു വസ്തുത. എച്ച്.എം.എല്‍. ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ഇന്ത്യയില്‍ ബിനാമി ഇടപാടുകള്‍ നടത്തുകയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് വന്‍കിട കുത്തകകള്‍ക്കുവേണ്ടി സര്‍ക്കാര്‍ രഹസ്യമായി കരുക്കള്‍ നീക്കിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഹാരിസണ്‍സിനെതിരേയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ നിരത്തി റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്കൊടുവിലാണ് 2015 നവംബര്‍ 25ന് ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള രാജമാണിക്യം റിപ്പോര്‍ട്ടിനെ ശരിവച്ചുകൊണ്ട് ജസ്റ്റീസ് പി.വി.ആശയുടെ വിധി വരുന്നത്. ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ബ്രിട്ടീഷ് കമ്പനിയെ കുടിയാനായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രധാന വിധി. ഇംഗ്ലീഷ് കമ്പനി നിയപ്രകാരം ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിങിന് ഇന്ത്യയില്‍ ഭൂമി കൈവശംവയ്ക്കാന്‍ അവകാശമില്ലെന്നും കോടതി കണ്ടെത്തി. ഇക്കാര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിയമപ്രകാരം ബ്രിട്ടീഷ് കമ്പനി ഭൂമിയുടെ അധിപനായി തുടരുന്നത്.


 

 
Other News in this category

 
 




 
Close Window