Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
രജനികാന്ത് പ്രധാനമന്ത്രിയാകണം; വിദ്യാര്‍ഥികള്‍ സൂപ്പര്‍ ഹിറ്റാകും, ഇന്ത്യ അമേരിക്കയെ പോലെ വികസിക്കും
reporter
എന്നും വിവാദങ്ങളുടെ സഹയാത്രികനാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ പുതിയ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജിവി. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം.




തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കു വച്ചത്. എന്നാല്‍ ട്വീറ്റിനു വന്ന മറുപടികള്‍ രസകരമാണ് . നിങ്ങളെ വിദ്യാഭ്യാസമന്ത്രി ആക്കുകയാണ് വേണ്ടതെന്നും എങ്കില്‍ ആണ്‍കുട്ടികള്‍ സൂപ്പര്‍ ഹാപ്പിയായിരിക്കുമെന്നും തുടങ്ങി ആര്‍ജിവിയെ പരിഹസിച്ചും അല്ലാതെയും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. എന്തായാലും സംവിധായകന്റെ രജനിയെപ്പറ്റിയുള്ള ഈ അഭിപ്രായത്തില്‍ വലിയ ആത്മാര്‍ഥതയൊന്നും കാണേണ്ടതില്ലെന്നാണ് ചിലരുടെ പക്ഷം. മുന്‍പ് കാണാന്‍ അധികം ഭംഗിയൊന്നും ഇല്ലാത്ത രജനിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരാധകരുണ്ടായതെന്ന ആര്‍ജിവിയുടെ കമന്റ് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ആര്‍ജിവിയുടെ സ്വഭാവമനുസരിച്ച് രജനിയെ അദ്ദേഹം പ്രത്യേകതരത്തില്‍ പരിഹസിച്ചതാകാനും വഴിയുണ്ടെന്നാണ് അവര്‍ പറയുന്നത്. അതേ സമയം തന്റെ വിവാദചിത്രം ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായുള്ള ചര്‍ച്ചയിലാണ് സംവിധായകന്‍. അമേരിക്കന്‍ പോണ്‍ താരം മിയയെ നായികയാക്കിയുള്ള ഈ സിനിമ വന്‍ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നെങ്കിലും പ്രേക്ഷകരില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്.
 
Other News in this category

 
 




 
Close Window