Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളം അതിരൂപതയുടെ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം തുടങ്ങി
REPORTER

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം -അങ്കമാലി അതിരൂപത നടത്തിയ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ എന്ന വിശ്വാസി എറണാകുളം റെയ്ഞ്ച് ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.ഭൂമിയിടപാടിലെ മുഖ്യ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിനെതിരെയാണ് മാര്‍ട്ടിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ മാര്‍ട്ടിന്റെയും സാജു വര്‍ഗീസിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രേഖകള്‍ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്.എറണാകുളം അതിരൂപതയിലെ വിവാദമായ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഹര്‍ജി കോടതി തള്ളി. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. നേരത്തെ, സീറോ മലബാര്‍ സഭയിലെ വിവാദഭൂമി ഇടപാടുകളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു. ഈ കേസില്‍ ഹര്‍ജിക്കാരന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കമുള്ള സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സാക്ഷികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി വേണ്ടത്ര തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു.

 
Other News in this category

 
 




 
Close Window