Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വ്യാജപ്രചാരണത്തിന് അഞ്ചുവര്‍ഷം ജയില്‍ശിക്ഷ: പൊലീസ്
Reporter

തിരുവനന്തപുരംന്മ സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാപക വ്യാജപ്രചരണം നടക്കുന്നതായി കണ്ടതോടെയാണു സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കിയത്.

വ്യാജസന്ദേശം പ്രചരിപ്പിച്ച കേസില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കേസെടുക്കും. സംശയം തോന്നുന്നവരെ മര്‍ദിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് എബ്രഹാം പറഞ്ഞു.സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ 99 ശതമാനവും വ്യാജമാണെന്നും അദ്ദേഹം.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി അമ്പതിലേറെ ദൃശ്യങ്ങളാണു കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമെന്നാണു പൊലീസ് വിലയിരുത്തല്‍. സംശയത്തിന്റെ പേരില്‍ അതിക്രമത്തിനൊരുങ്ങുന്നവരും കുടുങ്ങും. കറുത്ത സ്റ്റിക്കറിന്റെ പേരിലെ ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയതും സമൂഹമാധ്യമങ്ങളിലെ നുണപ്രചരണമെന്നാണു പൊലീസ് ഉറപ്പിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window