Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് യൂറോപ്പിലെ ട്രെയിനുകളെ പോലെ രൂപം മാറ്റി
reporter
വിമാനയാത്ര പോലെയാകും ഇനി വേണാട് യാത്ര. കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ഡിസ്‌പ്ലേ, മോഡുലാര്‍ ശുചിമുറി, ഫൂഡ് ട്രേ എന്നീ സൗകര്യങ്ങള്‍. അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചു കയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സിബിസി) സാങ്കേതികവിദ്യയുള്ള കോച്ചുകള്‍. എസി കോച്ച് വിമാനത്തോടു കിടപിടിക്കും. പുതിയ കോച്ചുകളുമായുള്ള ആദ്യയാത്രയില്‍ തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസിനു യാത്രക്കാര്‍ സ്‌നേഹോഷ്മള വരവേല്‍പ്പാണു നല്‍കിയത്.

വിമാനത്തിലെ ബിസിനസ് ക്ലാസിനെ വെല്ലുന്ന മികച്ച സീറ്റുകളും ലെഗ് സ്‌പെയിസുമാണു എസി കോച്ചില്‍. അടുത്ത സ്റ്റേഷന്‍ എതാണെന്നു കാണിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലേയും ശുചിമുറി ഒഴിവുണ്ടെങ്കില്‍ അതു കാണിക്കുന്ന കളര്‍ ഇന്‍ഡിക്കേറ്ററും കോച്ചുകളിലുണ്ട്. പുതിയ കോച്ച് ലഭിച്ചുവെന്ന കാര്യം യാത്രക്കാരില്‍ പലരും വിശ്വസിക്കാന്‍ തയാറല്ലായിരുന്നു. ദക്ഷിണ റെയില്‍വേ അധികൃതര്‍ 2017ല്‍ പുറത്തിറക്കിയ കോച്ചുകള്‍ കേരളത്തിനു നല്‍കിയെങ്കില്‍ കോച്ചിനെന്തെങ്കിലും കുഴപ്പം കാണുമെന്നായിരുന്നു ചിലരുടെ വിചാരം. തൊണ്ണൂറുകളില്‍ നിര്‍മിച്ച തുരുമ്പെടുത്ത കോച്ചുകള്‍ മാത്രം കണ്ടു ശീലിച്ച മലയാളികള്‍ക്കു 2017ല്‍ നിര്‍മിച്ച കോച്ചുകള്‍ ശരിക്കും അല്‍ഭുതമായി.

പുതിയ കോച്ചുകളുമായുള്ള കന്നിയോട്ടത്തില്‍ വഴി നീളെ സ്വീകരണം ഏറ്റുവാങ്ങിയാണു വേണാടിന്റെ യാത്ര. ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയത്തും എറണാകുളത്തും ട്രെയിനിനു സ്വീകരണം നല്‍കി. ലോക്കോപൈലറ്റ് കെ.വിജയന്‍, അസിസ്റ്റന്റ് ലോക്കോപൈലറ്റ് കെ.വി.ജയേന്ദ്രന്‍ എന്നിവരെ യാത്രക്കാര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. മധുരം വിതരണവും നടത്തി. സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍.ഹരികൃഷ്ണന്‍, സ്റ്റേഷന്‍ മാനേജര്‍ രോഹിത് ചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window