Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനു മുന്‍പ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയെ കൈവിട്ടു
reporter
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടുന്ന ബിഡിജെഎസ്. എന്‍ഡിഎ മുന്നണിയുമായി വിലപേശലിനുള്ള അവസരമായാണ് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.


ബിഡിജിഎസ് സഖ്യത്തിലൂടെ നേട്ടമുണ്ടാക്കിയ എന്‍ഡിഎ മുന്നണി പിന്നീട് പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്നാണ് ആക്ഷേപം. 2011 ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍നിന്ന് ആറായിരത്തിലധികം വോട്ടുകള്‍ നേടിയ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42000 ല്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. ഇത് തങ്ങളുടെ സഹായംകൊണ്ടാണെന്നാണ് ആഉഖടപ്രാദേശിക നേതൃത്വത്തിന്റെ വാദം. പക്ഷേ അതിന്റെ പരിഗണന പിന്നീട് കിട്ടിയില്ല. ഈ സാഹചര്യത്തില്‍ എന്‍.ഡി.എയുമായി സഹകരിക്കാനാകില്ലെന്നാണ് പ്രാദേശിക നിലപാട്.

നേരത്തേതന്നെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും നിലപാട് വ്യക്തമാക്കാന്‍ ആഉഖട സംസ്ഥാന നേതൃത്വം തയാറായിട്ടില്ല. ശ്രീധരന്‍പിള്ളയോ കുമ്മനം രാജശേഖരനോ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ആഉഖടനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമം സംസ്ഥാന തലത്തില്‍ നടക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window