Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രതിശ്രുത വധുവിനെ കാണാന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറി
reporter

ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാനായി ഷാര്‍ജാ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ ഇന്ത്യന്‍ എഞ്ചിനീയര്‍ പിടിയിലായി. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ റണ്‍വേയിലുണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ശ്രമിച്ചത്. 26-കാരനായ ഈ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

എന്നാല്‍ തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ലെന്നും സ്നേഹപ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് ഇയാള്‍ അധികൃതരോട് പറഞ്ഞത്. നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പോലീസിനോട് പറഞ്ഞു.

പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് യുവാവ് സാഹസത്തിന് തയ്യാറായത്.

അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും ഇയാള്‍ സൂചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഞ്ചിനീയര്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window