Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യരേഖ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ്
Reporter

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കണ്ടെത്തിയത്. ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചിദംബരത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് റിപ്പോര്‍ട്ടിന്റെ ഒപ്പ് രേഖപ്പെടുത്താത്ത പകര്‍പ്പാണെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് സിബിഐയെ ഇക്കാര്യം അറിയിച്ചിട്ടുള്ളതായും രേഖയുടെ ഉള്ളടക്കം സിബിഐ സ്ഥിരീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചിദംബരത്തിന്റെ വീട്ടിലെത്തി എന്നതാണ് അന്വേഷണത്തിന് വിധേയമാക്കുകയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013 ഓഗസ്റ്റ് ഒന്നിനാണു ജസ്റ്റിസുമാരായ ജി.എസ്.സിങ്വി, കെ.രാധാകൃഷ്ണന്‍ എന്നിവരുടെ മുന്നില്‍ സിബിഐ റിപ്പോര്‍ട്ടു നല്‍കിയത്. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയുടെ മാത്രം പരിഗണനയ്ക്കുള്ളതാണ്. അതു മറ്റാര്‍ക്കും ലഭ്യമാക്കേണ്ടതില്ല. എന്നാല്‍ അത്തരത്തിലൊരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ ചിദംബരത്തിനു കിട്ടിയിരുന്നെന്ന ആരോപണം ഗുരുതരമാണ്.

2006ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ എയര്‍സെല്‍ മാക്‌സിസ് കമ്പനിയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിനു ക്രമവിരുദ്ധമായി അനുമതി നല്‍കിയതായാണു കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു കൈമാറി 2013ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം.

എഫ്‌ഐപിബി അനുമതി ലഭിച്ചയുടനെ എയര്‍സെല്‍ ടെലിവെഞ്ചേഴ്‌സ് 26 ലക്ഷം രൂപ എഎസ്‌സിപിഎല്ലിനു കൈമാറി. കാര്‍ത്തിക്കും ബന്ധുവായ എ.പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്കു മാക്‌സിസ് ഗ്രൂപ്പ് രണ്ടുലക്ഷം ഡോളര്‍ കൈമാറിയതായും ഇഡി അറിയിച്ചു. ടുജി ലൈസന്‍സ് വാങ്ങി നല്‍കാന്‍ കാര്‍ത്തി വാങ്ങിയ കോഴയാണിതെന്നാണ് ആരോപണം.







 
Other News in this category

 
 




 
Close Window