Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ബ്രിട്ടന്റെ എന്‍എച്ച്എസ് തകരുമെന്ന് അമേരിക്കയുടെ പ്രസിഡന്റ്
reporter
ആതുര ശുശ്രൂഷ രംഗത്തു ലോകത്തിനു മാതൃകയായ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) പ്രവര്‍ത്തനം ഫലപ്രദമല്ലെന്നും അത് ഉടനെ തകരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌. പുതിയ ആരോഗ്യ പദ്ധതിക്കായുള്ള ഡെമോക്രാറ്റുകളുടെ ആവശ്യത്തോടു പ്രതികരിക്കവേയാണു ബ്രിട്ടനിലെ ആരോഗ്യരക്ഷാ സംവിധാനം വലിയ പരാജയമാണെന്നും തകര്‍ച്ചയിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടിയത്. എന്‍എച്ച്എസ്സിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം ലണ്ടനില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനമാണ് എന്‍എച്ച്എസിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ ട്രംപ് തന്റെ ട്വീറ്റില്‍ ഉപയോഗിച്ചത്.


എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും അഭിമാനം കൊള്ളുന്നു എന്നായിരുന്നു യു എസ് പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള ഡൗണിങ് സ്ട്രീറ്റിന്റെ പ്രതികരണം.
പ്രസിഡന്റിന്റെ അനാവശ്യ പരാമര്‍ശത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉള്‍പ്പെടെയുള്ള നേതാക്കളും നിശിതമായി വിമര്‍ശിച്ചു. ആഗോള നിലവാരത്തിലുള്ള എന്‍എച്ച്എസ് രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി തെരേസ മേയും, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും തിരിച്ചടിച്ചു. നിങ്ങള്‍ക്ക് തെറ്റി ,എന്‍എച്ച്എസ് നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് രാഷ്ട്രീയ നേതൃത്വവും ചൂണ്ടിക്കാട്ടി.

യുഎസില്‍ ജനങ്ങള്‍ക്ക് ജീവന്‍രക്ഷാ പരിചരണം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജും, വലിയ ബാങ്ക് ബാലന്‍സും വേണമെന്നിരിക്കെ എന്‍എച്ച്എസിനെ വിമര്‍ശിക്കാന്‍ വരേണ്ടെന്നാണ് ട്രംപിനോട് മെഡിക്കല്‍ വിഭാഗം കൊടുക്കുന്ന മറുപടി. യുകെയിലെ
മികച്ച ആശുപത്രികളും ഡോക്ടര്‍മാരെയും നേരില്‍ കാണാന്‍ എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് ട്രംപിനെ ക്ഷണിക്കുകയും ചെയ്തു. ഇതുവഴി അദ്ദേഹത്തിന് തെറ്റ് മനസ്സിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശൈത്യകാല പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഈ വിമര്‍ശനം ഉന്നയിച്ചത്. എന്‍എച്ച്എസിനെ യുകെഐപി നേതാവ് നിഗല്‍ ഫരാഗ് വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമായി എന്‍എച്ച്എസ്സിനെ ലോകാരോഗ്യ സംഘടന അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ജീവനക്കാരുടെ ഒഴിവു നികത്താത്തതും ഫണ്ടിന്റെ കുറവും മൂലം പ്രതിസന്ധി നേരിടുന്നു എങ്കിലും എന്‍എച്ച്എസ്സിന്റെ പ്രവര്‍ത്തനം മാതൃകാപരം തന്നെയാണ്.
 
Other News in this category

 
 




 
Close Window