Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ലിവര്‍പൂളില്‍ നിന്നും പതിനൊന്നാം വര്‍ഷവും പഠനസംഘം
അലക്സ് വര്‍ഗീസ്
ഇന്‍ഡോ - ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നും തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും സ്കൂള്‍ പ്രിന്‍സിപ്പള്‍ സാലീ ബീവേഴ്സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധിയും അടങ്ങുന്ന ഇരുപത്തി അഞ്ചംഗ പoനസംഘം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു.


തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകള്‍ ചേര്‍ന്ന് സ്വീകരിയ്ക്കും. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ സംഘടിപ്പിച്ചിരിയ്ക്കുന്ന ചര്‍ച്ചകളിലും, സെമിനാറുകളിലും പങ്കെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിയ്ക്കും.


ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പാര്‍ട്ണര്‍ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് സ്കൂളില്‍ ബ്രിട്ടീഷ് പഠനസംഘത്തിന് വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. സ്കൂളുകള്‍ കൂടാതെ ഇത്തവണ സംഘാംഗങ്ങള്‍ കോട്ടയം ബിസിഎം കോളേജ് സന്ദര്‍ശിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.


വിവിധ സ്കൂളുകളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന പഠനസംഘം കൊച്ചിയില്‍ നിന്നും ദുബായിലെത്തി മൂന്നു ദിവസം അറേബ്യന്‍ സംസ്കാരം നേരില്‍ കണ്ട് ദുബായില്‍ പര്യടനം നടത്തും. കഴിഞ്ഞ പതിനൊന്നു വര്‍ഷവും വിജയകരമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ലിവര്‍പൂളിലെ തോമസ് ജോണ്‍ വാരികാടിനേയും, ന്യൂകാസ്സിലിലെ ജിജോ മാധവപ്പള്ളിയേയും സ്കൂള്‍ കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.
 
Other News in this category

 
 




 
Close Window