Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
കുടുംബബജറ്റ്‌ താളം തെറ്റിക്കുംവിധം ഇംഗ്ലണ്ടിലെ കൗണ്‍സില്‍ ടാക്സ് കുതിച്ചുയരും
reporter
ശമ്പളത്തില്‍ വര്‍ധനയിലല്ലാതെ ഏപ്രില്‍ മുതല്‍ കുടുംബത്തിന്റെ കുറഞ്ഞത് 100 പൗണ്ടെങ്കിലും ടാക്സ് വര്‍ധിക്കും എന്നാണ് ലോക്കല്‍ ഗവണ്മെന്റ് ഫിനാന്‍സ് റിസര്‍ച്ച് പറയുന്നത്. ശവസംസ്‌കാരം, മാലിന്യ ശേഖരണം, പാര്‍ക്കിംഗ്.. തുടങ്ങി സകലതും ചെലവേറും.


ശവസംസ്‌കാരത്തിനും, പാര്‍ക്കിംഗ് പെര്‍മിറ്റുകളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും വര്‍ദ്ധനവ് നടപ്പാക്കാനാണ് കൗണ്‍സിലുകള്‍ ലക്ഷ്യമാക്കുന്നത്. കൗണ്‍സില്‍ ടാക്‌സ് 6 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കാനാണ് 95 ശതമാനം ടൗണ്‍ ഹാളുകളും തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

ഗാര്‍ഡന്‍ മാലിന്യ ശേഖരണം, പ്ലാനിങ്, ഹോം ഹെല്‍പ്, മീല്‍സ് ഓണ്‍ വീല്‍സ് എന്നിങ്ങനെയുള്ളവയുടെയെല്ലാം ഫീസ് വര്‍ദ്ധിപ്പിക്കാനാണ് 93 ശതമാനം കൗണ്‍സിലുകളുടെയും പദ്ധതി. അധിക വരുമാനം ലഭ്യമാക്കുന്നുണ്ടെങ്കിലും വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കാനാണു കൗണ്‍സില്‍ ശ്രമം. ലീഷര്‍ സെന്ററുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മേല്‍ പിടിവീഴാം.

കെയര്‍ സെക്ടര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കവെ അഞ്ചില്‍ രണ്ട് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ അഡല്‍റ്റ് സോഷ്യല്‍ കെയറിന് വെട്ടിക്കുറവ് വരുത്താന്‍ ലക്ഷ്യമിടുന്നു.
 
Other News in this category

 
 




 
Close Window