Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
നുണ പറഞ്ഞ് ജോലിയില്‍ കയറി തോന്നിയ പോലെ ചികിത്സിച്ച ഇന്ത്യന്‍ സര്‍ജന് ആറ് വര്‍ഷം തടവ്:
reporter
മതിയായ യോഗ്യതയില്ലാത്ത സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കുകയും ചികിത്സാപ്പിഴവിന് ഇരയായ രോഗികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റ് 2 മില്യണ്‍ പൗണ്ട് നഷ്ട പരിഹാരം നല്‍കേണ്ടി വരുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ സര്‍ജന് ആറ് വര്‍ഷം തടവ്. സുദീപ് സാര്‍ക്കര്‍ എന്ന ഡോക്ടര്‍ക്കാണ് ശിക്ഷയെന്നു ബര്‍മിംഗ്ഹാംലൈവ് റിപ്പോര്‍ട്ട് ചെയ്തു.
ഇയാള്‍ ചികിത്സിച്ച രോഗികള്‍ തുടരെ ചികിത്സാപ്പിഴവിന് പരാതികള്‍ നല്‍കുകയും ചിലര്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ജോലി ചെയ്തിരുന്ന ട്രസ്റ്റ് 2 മില്യന്‍ പൗണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നിരുന്നു. റെഡ്ഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ ഒരു ലക്ഷം പൗണ്ട് ശമ്പളമുള്ള സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇയാള്‍ നല്‍കിയത് വ്യാജ വിവരങ്ങളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കണ്‍സള്‍ട്ടന്റ് കോളോറെക്ടല്‍ സര്‍ജന്‍ പോസ്റ്റിലേക്കുള്ള അപേക്ഷയില്‍ താന്‍ 85 ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. മൂന്ന് ശതമാനം സങ്കീര്‍ണ്ണതകള്‍ മാത്രമേ തന്റെ ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുള്ളുവെന്നും 51 എണ്ണം താന്‍ സ്വന്തമായി ചെയ്തവയാണെന്നും സുദീപ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സ്വന്തമായി ആറ് ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പരിശോധനയില്‍ വ്യക്തമായി.

ഇയാള്‍ ജോലി ചെയ്തിരുന്ന വോഴ്‌സര്‍ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് 19 രോഗികള്‍ക്കായി 1,970,574 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. അലെക്‌സാന്‍ഡ്ര ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയ മരണമടഞ്ഞ നാല് രോഗികളുടെ ഇന്‍ക്വസ്റ്റ് നടക്കാനിരിക്കുകയാണ്. ശസ്ത്രക്രിയയാണ് മരണകാരണമെന്ന് വ്യക്തമായാല്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വന്നേക്കും. 2011 അഗസ്റ്റിനും 2012 ജൂണിനും ഇടയിലായിരുന്നു ഈ ശസ്ത്രക്രിയ.
 
Other News in this category

 
 




 
Close Window