Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശരിക്കും ചാകര വന്നു: കൊല്ലം തുറമുഖത്ത് മീനിന്റെ കൂമ്പാരം
reporter
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ചാകരയുടെ വരവ്. കൊല്ലം ബ്രേക്ക് വാട്ടറിനുള്ളില്‍ പോര്‍ട്ട് കൊല്ലം, വാടി മത്സ്യലേല ഹാളുകള്‍ക്കു മുന്നില്‍ കൂട്ടത്തോടെ മീന്‍ കയറി. വര്‍ഷത്തില്‍ ഒരു ദിവസം ചാള കൂട്ടത്തോടെ കരയിലേക്ക് എത്തുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സാധാരണ ഗതിയില്‍ പുറങ്കടലില്‍ മാത്രം കാണുന്ന ചാളയാണ് ഇപ്പോള്‍ കൂട്ടത്തോടെ തീരത്തേക്കു കയറിയത്.
കടലില്‍ കറുപ്പു കണ്ടതോടെ മീന്‍ കൂട്ടം വരുന്നതായി മത്സ്യത്തൊഴിലാളികള്‍ക്കു മനസിലായി. പിന്നാലെ ചാളക്കൂട്ടം തിരയോടൊപ്പം കരയിലേക്ക് എത്തി.

വള്ളവും വലയുമായി കടലിലേക്ക് ഇറങ്ങിവര്‍ക്ക് 100 മീറ്റര്‍ പോലും അകലേക്കു പോകേണ്ടി വന്നില്ല. വള്ളം നിറയെ മീന്‍. പിന്നെ തീരത്ത് തകൃതിയായി കച്ചവടം. ചാകര വന്നതോടെ വിലയും കുത്തനെ ഇടിഞ്ഞു. 2500 രൂപവരെയെത്തിയ ഒരു കുട്ട ചാളയുടെ വില 700 രൂപയായി കുറഞ്ഞു.

വര്‍ഷത്തില്‍ ഒരു ദിവസം ചാള കൂട്ടത്തോടെ കരയിലേക്ക് എത്തുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സാധാരണ ഗതിയില്‍ പുറങ്കടലില്‍ മാത്രം കാണുന്ന ചാളയാണ് ഇപ്പോള്‍ കൂട്ടത്തോടെ തീരത്തേക്കു കയറിയത്.
 
Other News in this category

 
 




 
Close Window