Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോഴിക്കോട് ജയിലിലെ തടവുകാര്‍ ഉണ്ടാക്കുന്ന ചിക്കന്‍ ലോലി പോപ്പിന്റെ രുചിക്കൂട്ട് ജനങ്ങളെ ആകര്‍ഷിക്കുന്നു
reporter
കോഴിക്കോട് ജില്ലാ ജയിലിലെ ചപ്പാത്തി വില്‍പനക്കെത്തിച്ചപ്പോള്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന് അധികൃതര്‍ക്ക് സംശമയുണ്ടാന്നു. പ്രതിക്ഷിച്ചതിനേക്കാള്‍ ഇരട്ടി വില്‍പനയാണ് നടക്കുന്നത്. ഇപ്പോള്‍ ചിക്കന്‍ കറിയും കടന്ന് ചിക്കന്‍ ലോലി പോപ്പില്‍ എത്തി കച്ചവടം. ചിക്കന്‍ ലോലിപോപ്പിന് ആവശ്യക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. തുടക്കത്തില്‍ 30 പായ്ക്കറ്റുകളാണ് വില്‍പനക്കായി എത്തിച്ചതെങ്കില്‍ ഇപ്പോള്‍ 100ല്‍ അധികം പായ്ക്കറ്റുകളുമായിട്ടും ആവശ്യക്കാര്‍ക്കെല്ലാം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. വലിപ്പത്തിനനുസരിച്ച് രണ്ട് മുതല്‍ മൂന്ന് വരെ കഷ്ണങ്ങളടങ്ങിയ ചിക്കന്‍ ലോലിപോപ്പ് പായ്ക്കറ്റിന് 60 രൂപയാണ് ഈടാക്കുന്നത്. ഇതോടൊപ്പം ചെറുനാരങ്ങയും സവാളയും കാരറ്റും മുളകും ചേര്‍ത്ത സലാഡുമുണ്ടാകും. ആദ്യഘട്ടത്തില്‍ ജയില്‍
പുതിയറയില്‍ ജയിലിനോട് ചേര്‍ന്നുള്ള ഭക്ഷണ കൗണ്ടറില്‍ 10 ചപ്പാത്തിയടങ്ങിയ ഒരു പായ്കറ്റ് 20 രൂപ നിരക്കില്‍ ലഭിക്കും. ഹോട്ടലുകളില്‍ ഒരു ചപ്പാത്തിക്ക് ഏഴ് മുതല്‍ 10 രൂപവരെയാണ് ഈടാക്കുന്നത്. 25 രൂപക്ക് ചിക്കന്‍ കറിയും 15 രൂപക്ക് മുട്ടക്കറിയും വെജിറ്റബിള്‍ കുറുമയും ഇവിടെ ലഭിക്കും. കൂടാതെ വിശക്കുന്നവന്റെ വയര്‍ നിറക്കാനായി രൂപം നല്‍കിയ ഷെയര്‍ എ മീല്‍ പദ്ധതിയും ഭക്ഷണ കൗണ്ടറിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. 25 രൂപയുടെ ഒരു കൂപ്പണെടുത്ത് നല്‍കിയാല്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ തെരുവില്‍ അലയുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൗണ്ടറിലൂടെ നല്‍കും. പ്രതിദിനം 40 കൂപ്പണ്‍ വരെ ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ നല്‍കിയ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടേക്കും ജയിലില്‍ നിന്നുള്ള ചപ്പാത്തിയാണ് നല്‍കി വരുന്നത്.
ദിവസവും 2000 ത്തിലധികം ചപ്പാത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് നല്‍കുന്നത്. ജയിലിലെ വിചാരണ തടവുകാരുടെ പ്രയത്‌നത്തിലാണ് ഇവിടെ നിന്നുള്ള പുതുരുചികള്‍ പുറത്തേക്കെത്തുന്നത്. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളും കൗണ്ടറിലൂടെ വില്‍പന നടത്തുന്നുണ്ട്. കുട, കളിമണ്‍ ഉല്‍പന്നങ്ങള്‍, കാര്‍ വാഷ് ഷാംപൂ തുടങ്ങിയ ഉല്‍പന്നങ്ങളാണ് ലഭ്യമാക്കുന്നത്. തടവുകാരുടെ മാനസിക നിലവാരത്തില്‍ തന്നെ കാര്യമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് ഇത്തരത്തില്‍ അധികൃതര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
 
Other News in this category

 
 




 
Close Window