Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
വീണ്ടും തിരിച്ചടി, ബാങ്ക് ഒഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നു, ബജറ്റ് വീണ്ടും താളം തെറ്റും
reporter

ലണ്ടന്‍: പലിശ നിരക്കില്‍ വര്‍ധന വരുത്താന്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ട് തയാറെടുക്കുന്നു. 0.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ ഇത് നടപ്പാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കുടുംബ ബജറ്റുകളെയു സമ്പദ്ഘടനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയിലെ 8.1 ദശലക്ഷത്തോളം ആളുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. ഇവയില്‍ പകുതിയോളം സ്റ്റാന്‍ഡാര്‍ഡ് നിരക്കിലുള്ളവും പകുതി വേരിയബിള്‍ നിരക്കിലുള്ളവയുമാണ്. ബാങ്ക് ഓഫ് ഇഗ്ലണ്ട് പുനര്‍ നിര്‍ണ്ണയിക്കുന്ന പലിശ നിരക്ക് ഇത്തരം വായ്പകളുടെ പലിശ നിരക്കിലും വര്‍ദ്ധനവുണ്ടാക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നവംബറിലാണ് വായ്പ നിരക്കില്‍ ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 0.25 നിന്ന് 0.5 ശതമാനമായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.

0.25 ശതമാനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് തവണകൂടി വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന വര്‍ധനവ് പ്രതീക്ഷിച്ചതിലും നേരെത്തെയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗം വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങള്‍ യുകെക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് ഒഫ് ഇംഗ്ലണ്ട് നിരീക്ഷിച്ചു. വേതന വര്‍ധനവ് യുകെയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 10 വര്‍ഷത്തിന് ശേഷം ആയിരുന്നു നവംബറില്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടിയത്. ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ 0.25 ശതമാനത്തില്‍ നിന്നും 0.5 ശതമാനത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതുവഴി 14 ലക്ഷം കുടുംബങ്ങളുടെ ട്രാക്കര്‍ മോര്‍ട്ട്ഗേജ് ബില്ലുകള്‍ കൂടിയിരുന്നു. ഇതിന് പുറമെ 23 ലക്ഷം കുടുംബങ്ങളുടെ റേറ്റ് മോര്‍ട്ട്ഗേജുകളും മാസബില്ലില്‍ കൂടി. ശമ്പളവര്‍ധനവ് നടക്കാത്തതിനാല്‍ ഇപ്പോള്‍ നിരക്ക് ഉയര്‍ത്തുന്നത് ബുദ്ധിപരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പക്ഷെ പണപ്പെരുപ്പം പഴയ 2 ശതമാനത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ബാങ്ക് ഒഫ് ഇംഗ്ലണ്ട്.


 

 
Other News in this category

 
 




 
Close Window