Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് മോഡലിന് ഇട്ട വില 20 കോടി, തട്ടിക്കൊണ്ടുപോയി വില്‍ക്കാനുള്ള ശ്രമം പാളി
reporter

മിലാന്‍ (ഇറ്റലി): 'അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം' ഇറ്റലിയില്‍ ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ബ്രിട്ടിഷ് മോഡല്‍ ക്ലോയ് എയ്ലിങ് (20) പൊലീസിനോടു പറഞ്ഞതിങ്ങനെ.

സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരന്‍ ലൂക്കാസ് പവല്‍ ഹെര്‍ബയുടെ വിചാരണയ്ക്കിടെയാണു പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോട്ടോ ഷൂട്ടിന് എന്ന വ്യാജേനയാണ് എയ്ലിങ്ങിനെ കഴിഞ്ഞ ജൂലൈയില്‍ ഹെര്‍ബ ലണ്ടനില്‍നിന്നു മിലാനിലെത്തിച്ചത്. എയ്ലിങ്ങിന് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നറിഞ്ഞപ്പോള്‍, ജൂലൈ 17നു ബ്രിട്ടിഷ് കോണ്‍സുലേറ്റിനു മുന്നിലാക്കി കടക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഇയാള്‍ പിടിയിലായി. ഇയാളുടെ സഹോദരന്‍ മൈക്കലിനെ പിന്നീടു ബ്രിട്ടനില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ ഇറ്റലിയിലെത്തിക്കാന്‍ ശ്രമം തുടരുന്നു.

 
Other News in this category

 
 




 
Close Window