Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിന്റെ ശക്തി മലയാളികള്‍ അടങ്ങുന്ന ഇന്ത്യക്കാര്‍, വിദേശ സ്റ്റാഫായി 1,37,000 പേര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിന്റെ നെടുംതൂണായി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നില്‍ക്കുന്നതുകൊണ്ടാണ് തകരാത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും എന്‍എച്ച്എസില്‍ സേവനം നല്‍കിവരുന്നവരുടെ ഔദ്യോഗിക കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതാദ്യമായാണ് ഇത്തരത്തില്‍ കണക്ക് വിട്ടത്. ഇതനുസരിച്ചു ഡോക്ടര്‍മാരും, നഴ്സുമാരും, ഇന്‍ഫ്രാസ്ട്രക്ചര്‍ ജീവനക്കാരുമായി 137,000 വിദേശിയരാണ് എന്‍എച്ച്എസില്‍ സേവനം അനുഷ്ഠിക്കുന്നത്. ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ എന്‍എച്ച്എസില്‍ ഏറ്റവും ജനപ്രിയമായി നിലകൊള്ളുന്നത് ഇന്ത്യന്‍ ജീവനക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

976,288 ബ്രിട്ടീഷ് ജീവനക്കാരാണ് ആരോഗ്യ സര്‍വ്വീസില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 87.5 ശതമാനം വരും ഈ കണക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും 62,000 പൗരന്‍മാരാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. 18,348 ഇന്ത്യക്കാരാണ് എന്‍എച്ച്എസില്‍ തൊഴില്‍ ചെയ്യുന്നത്. ഫിലിപ്പൈന്‍ ജീവനക്കാരാണ് മൂന്നാം സ്ഥാനത്ത്, 15,391 പേര്‍. ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ സിയേറ ലിയോണില്‍ നിന്നുമുണ്ട്. ആദ്യ പത്ത് രാജ്യങ്ങളില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളും സ്ഥാനം പിടിച്ചു. ആഭ്യന്തര യുദ്ധം മൂലം ബുദ്ധിമുട്ടുന്ന സിറിയയില്‍ നിന്നും 148 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. 289 ഇറാഖികള്‍, 144 അഫ്ഗാന്‍കാര്‍ എന്നിവരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതായി കോമണ്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

നഴ്സുമാരില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം 6313 ആണ്. 9544 പേരുള്ള ഫിലിപ്പിനോകളാണ് രണ്ടാമത്. ഒന്നാമതുള്ള ബ്രിട്ടീഷ് നഴ്സുമാരുടെ എണ്ണം 2,50,788 ആണ്. കഴിഞ്ഞ വര്‍ഷം 33,000 നഴ്സുമാരുടെ കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 6413 ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ട് എന്‍എച്ച്എസില്‍ . ഡോക്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ 3192 ഇന്ത്യക്കാരുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാഫില്‍ 1290 ഇന്ത്യക്കാരുണ്ട്. ബ്രിട്ടനും പോളണ്ടിനും പിന്നില്‍ മൂന്നാമതാണ് സ്ഥാനം. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരം 202 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window