Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
സെക്‌സ് ചാറ്റിങ്ങിനിടെ നിര്‍ണായക രേഖകള്‍ വെളിപ്പെടുത്തി: പാക്ക് ചാരസംഘടനയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
reporter

ന്യൂഡല്‍ഹി: പാക്ക് ചാരസംഘടനയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വഹയെ വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക രേഖകളും, വിവരങ്ങളും പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോര്‍ത്തിനല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വാട്‌സ്ആപ്പില്‍ സ്ത്രീയെന്ന് പരിചയപ്പെടുത്തിയ ആളുമായുള്ള സെക്‌സ് ചാറ്റിങ്ങിനിടെയാണ് വിവരങ്ങള്‍ 51 കാരനായ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയത്. ഏഴുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഐഎസ്ഐ ഏജന്റായ ആള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വ്യോമസേന ഉദ്യോഗസ്ഥനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പിലേയ്ക്കു ചാറ്റ് മാറുകയായിരുന്നു. വിശ്വാസത്തിലായതിനു പിന്നാലെയാണ് ചാറ്റിലൂടെ പാക് ചാരസംഘടനയുടെ ഏജന്റ് നിര്‍ണായക വിവരങ്ങള്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ചോര്‍ത്തിയത്. സൈബര്‍ യുദ്ധം, സ്‌പേസ്, പ്രത്യേക ഓപ്പഷനുകളില്‍ തുടങ്ങിയ വിവരങ്ങളാണ് ഇയാളില്‍ നിന്ന് ചോര്‍ത്തിയത്.

ആഴ്ചകള്‍ക്കു മുമ്ബ് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥന വിവരം മചാര്‍ന്നതായതു സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സേനയ്ക്കുള്ളില്‍ തന്നെ രഹസ്യാന്വേഷണം നടത്തി. ഇതേതുടര്‍നന്നാണ് മര്‍വഹയുടെ പങ്ക് വ്യക്തമാകുന്നത്. തുടര്‍ന്ന് വ്യോമസേന ഡല്‍ഹി പോലീസിന് വിവരം കൈമാറുകയായിരുന്നു. എയര്‍ ഫോഴ്‌സ് ഹെഡ്ക്വാട്ടേഴ്‌സില്‍ വെച്ചു തന്നെയാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.

 
Other News in this category

 
 




 
Close Window