Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയും; പെന്‍ഷന്‍ പ്രതിസന്ധിയിലെന്നു ചെയര്‍മാന്റെ കത്ത്
Reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ വിതരണം അവതാളത്തിലേക്ക്. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് തുക വകയിരുത്തുന്നില്ല. 1,887 കോടിയാണ് ബോര്‍ഡിന്റെ സഞ്ചിത നഷ്ടം. പെന്‍ഷന്‍ പ്രശ്നം മറികടക്കാന്‍ രൂപീകരിച്ച മാസ്റ്റര്‍ ട്രസ്റ്റിലേക്ക് കമ്പനിയുടെ വിഹിതം നല്‍കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ചെയര്‍മാന്റെ കത്ത് പുറത്ത്.

ചെയര്‍മാന്‍ എന്‍എസ് പിള്ള തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയ കത്തിലാണ് കെഎസ്ഇബിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡ് ഒട്ടനവധി സാങ്കേതിക, സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാരംഭിക്കുന്ന കത്തില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് അഞ്ച് വര്‍ഷമായി തുക വകയിരുത്തിന്നില്ലെന്ന് തുറന്ന് സമ്മതിക്കുന്നു. ബോണ്ടിറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റുമെന്ന പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. പെന്‍ഷന്‍ മറികടക്കാന്‍ രൂപീകരിച്ച മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കേണ്ട വിഹിതം കമ്പനി നല്‍കാത്തതിന് പുറമേ സര്‍ക്കാര്‍ വിഹതവും ലഭിക്കാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1,877 കോടിയാണ് സഞ്ചിത നഷ്ടം. ആകെ 3,300 പേര്‍ക്കായി 12,418 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ ഇനത്തില്‍ കൊടുത്തു തീര്‍ത്തത്. ഇതിപ്പോള്‍ 30 ശതമാനം ഉയര്‍ന്നു 16150 കോടിയിലെത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിത്യ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കരുതെന്ന് റഗേലേറ്ററി കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും 2013 മുതല്‍ തുടരുകയാണ്.

ഇതിലും അധികബാധ്യത ബോര്‍ഡ് ഏറ്റെടുക്കേണ്ടി വന്നു. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ബോര്‍ഡ് സ്വയം പര്യാപ്തതയില്‍ എത്തുന്നതിന് എല്ലാ വിഭാഗം ജീവനക്കാരുടെയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നാണ് കത്തില്‍ പറയുന്നത്. മാനവശേഷി ആവശ്യമുള്ള സ്ഥലത്തും സന്ദര്‍ഭങ്ങളിലും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തുന്നു.

2013 ല്‍ കമ്പനിയായ കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കാനാണ് മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റിവിറ്റി ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം അന്നുമുതല്‍ ഫണ്ടിലേക്ക് മാറ്റേണ്ട തുക കെ.എസ്.ഇ.ബി ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുക ഫണ്ടിലേക്ക് നിക്ഷേപിക്കാനുണ്ട്. സര്‍ക്കാരിന് ബോര്‍ഡ് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ട തുക ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ അന്ന് ധാരണയായിരുന്നു. ആ നിര്‍ദേശം പാലിക്കപ്പെട്ടില്ല എന്നും ചെയര്‍മാന്റെ കത്ത് വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം 840 ഓളം കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ബോര്‍ഡിന് പ്രതിവര്‍ഷം ചെലവാകുന്നത്. ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശികയും മാറ്റേണ്ടതുണ്ട്. ഈ അവസരത്തിലാണ് പുതിയതായി ചുമതലയേറ്റ ചെയര്‍മാന്‍ ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്തെഴുതിയത്.

ബോര്‍ഡ് നിരവധി സാങ്കേതിക സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതായി കത്തില്‍ പറയുന്നു. നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. മുടങ്ങിക്കിടക്കുന്ന ചെറുകിട പദ്ധതികള്‍ പൂര്‍ത്തിയാക്കുക, പാരമ്പര്യേതര ഊര്‍ജസ്രോതസുകളില്‍ നിന്നും പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുക, കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങളെന്നും നിര്‍ദേശിച്ചുകൊണ്ടാണ് ചെയര്‍മാന്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window