Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കോടതിയില്‍ ആശ്വാസം, പാറ്റൂര്‍ കേസ് എഫ്ഐആര്‍ റദ്ദാക്കി
Reporter

  കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ എന്നിവര്‍ പ്രതികളായ പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. കേസിലെ വിജിലന്‍സ് അന്വേഷണം തടഞ്ഞ ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ അന്വേഷണഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസ് ചെയ്തെന്ന് കോടതി വിമര്‍ശിച്ചു.

ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. പാറ്റൂര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭരത് ഭൂഷണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി, ഇകെ ഭരത് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഉള്ളത്. കേസില്‍ ഉമ്മന്‍ ചാണ്ടി നാലാം പ്രതിയാണ്.

കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ വിജിലന്‍സിനും ഡിജിപി ജേക്കബ് തോമസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയിരിക്കുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ജേക്കബ് തോമസ് ചെയ്തത്. ആരോപണവിധേയരെ ജേക്കബ് തോമസ് വ്യക്തിഹത്യ ചെയ്തു. കേസ് ഉടലെടുത്തത് നിയമപരമായ അജ്ഞതയെ തുടര്‍ന്നാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ഊഹാപോഹങ്ങളെ ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുകയാണെന്നും എന്തടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റുള്ളവരെല്ലാം കുറ്റക്കാരാണെന്ന് തോന്നുമെന്നും ജനുവരി 19 ന് കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ജേക്കബ് തോമസിനെ കോടതി നേരിട്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു.

കേസില്‍ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്തെ ഭൂപതിവ് രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് നേരിട്ട് ഹാജരായ ജേക്കബ് തോമസ് സെറ്റില്‍മെന്റ് രജിസ്റ്ററിലല്ല, അനുബന്ധ രേഖകളിലാണ് ക്രമക്കേടെന്ന് വ്യക്തമാക്കിയിരുന്നു.

പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ ജല അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.

2008 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 135 സെന്റ് ഭൂമി നടുവിലൂടെ സീവേജ് പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ നിന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സോമശേഖരന്‍ പൈപ്പ് ലൈന്‍ മാറ്റിയിടാന്‍ അനുമതി കൊടുത്തു. അതിന് ശേഷം ചുമതലയില്‍ വന്ന വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മധുവായിരുന്നു കേസിലെ രണ്ടാം പ്രതി. ആര്‍ടെക് അശോകാണ് മറ്റൊരു പ്രതി. ഇ. കെ. ഭരത് ഭൂഷണ്‍ കേസില്‍മൂന്നാം പ്രതിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാലാം പ്രതിയുമായിട്ടായിരുന്നു കേസ്.









 
Other News in this category

 
 




 
Close Window