Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
പുരുഷനൊപ്പം അല്‍പ്പം അടക്കത്തോടെ സ്ത്രീ നില്‍ക്കുന്നതിലാണ് സൗന്ദര്യം: മലയാളത്തിന്റെ ക്ലാസിക് നായിക ഷീല
reporter
'സിനിമാക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഈ രാത്രിയാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല. അപ്പോള്‍ നമ്മള്‍ കുറച്ചു സൂക്ഷിക്കണം. ഈ സംഭവം മാത്രമല്ല ജഗതിയ്ക്കും മോനിഷയ്ക്കും അപകടമുണ്ടായത് രാത്രിയിലാണ്. എത്ര കഴിവുള്ള ആളുകളായിരുന്നു.' - നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലയാളത്തിന്റെ ക്ലാസിക് കാലഘട്ട നായിക ഷീലയുടെ മറുപടി.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെപ്പറ്റിയും ഷീല മനസ്സു തുറന്നു. സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കേണ്ടതും അവകാശങ്ങളെപ്പറ്റി സംസാരിയ്‌ക്കേണ്ടതും അനിവാര്യമാണെങ്കിലും തലയെടുപ്പുള്ള ഒരു പുരുഷന്റെ കൂടെ അല്പം അടക്കത്തോടെ സ്ത്രീ നില്‍ക്കുന്നതില്‍ ഒരു സൗന്ദര്യമുണ്ടെന്നും, എന്നാല്‍ സ്ത്രീകളെ അടിമകളായി കാണാനും പാടില്ലെന്നും ഷീല പറയുന്നു.

'അതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായ അനുഭവം എന്നേ പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരിതെറ്റുകളെപ്പറ്റിയൊന്നും എനിയ്ക്കറിയില്ല. ആരുടെയും പക്ഷം പിടിക്കാനുമില്ല. അതൊക്കെ പോലീസും കോടതിയും തീരുമാനിയ്ക്കട്ടെ.
 
Other News in this category

 
 




 
Close Window