Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഗുണ്ടാ തലവന്റെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ കയറിക്കൂടിയ കമ്മീഷണര്‍ സിനിമാ സ്‌റ്റൈലില്‍ 75 കുപ്രസിദ്ധ ക്രിമിനലുകളെ ജയിലിലാക്കി
reporter
ചെന്നൈ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമ്പാട്ടൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവാണ് ഒരു വെടിക്ക് 73 ഗുണ്ടകള്‍ എന്ന ഐഡിയ നടപ്പിലാക്കിയത്. ഇപ്പോള്‍ തമിഴകത്തിന്റെ സൂപ്പര്‍ ഹീറോയാണ് ഈ പൊലീസ് ഓഫീസര്‍. തമിഴിലെ സൂപ്പര്‍താരങ്ങള്‍ വരെ സര്‍വേശിനെ അഭിനന്ദിച്ച് രംഗത്തെത്തി. വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ പൊലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.


ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്രിമിനലുകള്‍ മുഴുവന്‍ ഒത്തുചേരുന്നവെന്ന വിവരം സര്‍വേശ് വേലു ഉടന്‍ കമ്മീഷണര്‍ എകെ വിശ്വനാഥനെ അറിയിച്ചതാണ് ഗുണ്ടാസംഘത്തെ കുടുക്കാന്‍ സഹായിച്ചത്. നേരത്തെ അറസ്റ്റിലായ ഒരാളില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

ഡെപ്യൂട്ടി കമ്മീഷണറായ സര്‍വേശ് വേലു ഇതിനുമുന്‍പും ജനങ്ങള്‍ക്ക് പ്രിയങ്കരനായിട്ടുണ്ട്. 4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതിരുന്ന കൊലപാതകക്കേസ് തെളിയിച്ചപ്പോഴായിരുന്നു അത്. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന സര്‍വേശ് അതിയായ ആഗ്രഹം കൊണ്ടാണ് പൊലീസില്‍ ചേര്‍ന്നത്.

അതേസമയം ചെന്നൈ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ്. തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. തമിഴ്‌നാട് പൊലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തമിഴ്‌നാട് പൊലീസ് ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്ന പ്രദേശങ്ങളിലും പൊലീസ് ഇവരെ തിരിയുന്നുണ്ട്.

ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ പൊലീസ് സാഹിസകമായി പിടികൂടിയിരുന്നു. അന്ന് ബിനുവും ഇരുപതിലധികം പേരും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
 
Other News in this category

 
 




 
Close Window