Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ആരോഗ്യ രംഗത്ത് പഞ്ചാബിനെയും തമിഴ്‌നാടിനെയും പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന് സര്‍ക്കാര്‍
reporter
ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് പഠനം നടത്തിയെന്നും അതു പ്രകാരം കേരളം ആരോഗ്യ രംഗത്ത് കുതിച്ചു ചാടി ഒന്നാം സ്ഥാനത്ത് എത്തിയെന്നും മന്ത്രി ശൈലജ. 'റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.0265.21 സ്‌കോര്‍ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.2863.38 സ്‌കോര്‍ നേടിയ തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമെത്തി.' - ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആരോഗ്യ രംഗത്ത് വലിയ നേട്ടം കൈവരിച്ചെന്നും അതിനുള്ള അംഗീകാരമാണ് ഈ ദേശീയ റിപ്പോര്‍ട്ടെന്നും മന്ത്രി പറയുന്നു.

ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമും മണിപ്പൂരുമാണ് മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് മികച്ച പ്രകടനമാണ് നടത്തിയത്.
44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളും, 8 ജില്ലാ ആശുപത്രികളില്‍ കാത്തുലാബുകളും ആരംഭിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യവും ഒരുക്കിക്കൊണ്ടിരിക്കുകയാണ്.- മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ തുടരുന്നു.
 
Other News in this category

 
 




 
Close Window