Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
അത്ഭുതങ്ങള്‍ വെളിപ്പെട്ടു, പോള്‍ ആറാമന്‍ മാര്‍പാപ്പ ഒക്ടോബറില്‍ വിശുദ്ധപദവിയിലേക്ക്
REPORTER

 വത്തിക്കാന്‍ സിറ്റി• പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഈ ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു സൂചന. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ബിഷപ്പുമാരുടെ സിനഡ് കൂടുന്ന വേളയില്‍ വിശുദ്ധപദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുമെന്നു വ്യക്തമായത്. തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ജലോ അമാതോ തീരുമാനം മാര്‍പാപ്പയെ അറിയിക്കും. മാര്‍പാപ്പ കല്‍പന പുറപ്പെടുവിക്കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇറ്റലിയില്‍, അഞ്ചാം മാസത്തില്‍ മാരകമായ രോഗമുണ്ടായിരുന്ന ഗര്‍ഭസ്ഥശിശു, പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാര്‍ഥന വഴി പൂര്‍ണ ആരോഗ്യവതിയായി ജനിച്ചതിനെ തുടര്‍ന്നാണു രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാന്‍ സാധ്യതയുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഈ അത്ഭുതമാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്കു വഴി തെളിച്ചത്. ആദ്യ അത്ഭുതം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2014 ഒക്ടോബറില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു.

കലിഫോര്‍ണിയയില്‍ ഗുരുതരമായ മസ്തിഷ്‌ക തകരാര്‍ ഉണ്ടായിരുന്ന ഗര്‍ഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. 1963 മുതല്‍ 1978 വരെയാണ് അദ്ദേഹം മാര്‍പാപ്പയായിരുന്നത്. ഇറ്റലിക്കു പുറത്തേക്കു മാര്‍പാപ്പമാര്‍ യാത്ര ചെയ്യുന്ന പതിവിനു തുടക്കമിട്ടതും പ്രോട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

 
Other News in this category

 
 




 
Close Window