Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
വരന് വധുവിനെ സംഘടിപ്പിച്ചു കൊടുക്കും, എല്ലാം താത്കാലികം മാത്രം; ഇടനില നിന്ന ദമ്പതികള്‍ കൈക്കലാക്കിയത് അഞ്ച് ലക്ഷം പൗണ്ട്
REPORTER

 ലണ്ടന്‍: സെയിന്‍സ്ബറി ജീവനക്കാരായിരുന്ന ദമ്പതികള്‍ വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത് അഞ്ച് ലക്ഷം പൗണ്ട് സമ്പാദിച്ചെന്ന് കണ്ടെത്തല്‍. 13 ഏഷ്യന്‍ യുവാക്കള്‍ക്കാണ് ഇവര്‍ ലിത്വാനിയക്കാരായ വ്യാജ വധുക്കളെ സംഘടിപ്പിച്ച് തട്ടിപ്പ് കല്യാണങ്ങള്‍ നടത്തിക്കൊടുത്തത്.

യൂറോപ്യന്‍ പൗരത്വമുള്ളവരെ വിവാഹം കഴിച്ചാല്‍ ബ്രിട്ടനില്‍ സ്ഥിര താമസത്തിന് അനുമതി ലഭിക്കും എന്ന സൗകര്യം ദുരുപയോഗം ചെയ്യാനായിരുന്നു വിവാഹം കഴിച്ചതായി രേഖയുണ്ടാക്കല്‍. അയാസ് ഖാന്‍, ജുര്‍ഗിത പാവ്‌ലോസ്‌കിറ്റ് എന്നിവരാണ് പ്രതികള്‍. 

വരന്‍മാരില്‍നിന്നാണ് ഇവര്‍ വലിയ തുക ഫീസായി ഈടാക്കിയിരുന്നത്. ഇതിലൊരു ഭാഗം കൊടുത്താണ് വ്യാജ വധുക്കളെ ഏര്‍പ്പാടാക്കുന്നത്. ഇത്തരത്തില്‍ വിവാഹം കഴിപ്പിച്ച 13 ദമ്പതിമാരില്‍ രണ്ടു പേര്‍ മാത്രമാണ് ഇപ്പോഴും ഒരുമിച്ചു കഴിയുന്നതെന്ന് കോടതിക്കു ബോധ്യമായി.

ബ്രിട്ടനില്‍ ഇത്തരത്തില്‍ ഫെയ്ക്ക് വിവാഹങ്ങള്‍ നടക്കുന്നത് നിരവധിയാണ്. ഇതിനു പ്രധാനകാരണം വിവാഹിതരായവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തന്നെ. ഇത് മുതലാക്കി പണം സമ്പാദിക്കുന്ന വൈദികര്‍ വരെയുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ഇത്തരത്തിലുള്ള വ്യാജ വിവാഹങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. 

 
Other News in this category

 
 




 
Close Window