Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
വിജിലന്‍സിനെതിരേ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; മാണിക്കെതിരായ കേസുകളില്‍ മെല്ലെപ്പോക്ക്
Reporter



കൊച്ചി: ബാര്‍ കോഴ കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 45 ദിവസം ലഭിച്ചിട്ടും പ്രതിസ്ഥാനത്തുളള കെ.എം.മാണിയെ ചോദ്യം ചെയ്യാന്‍ പോലും ശ്രമിക്കാത്ത വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ രംഗത്ത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീഷാണ് വിജിലന്‍സിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

ബാര്‍ കോഴ, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് കേസുകളില്‍ കെ.എം.മാണിക്കെതിരെ കേസെടുക്കാനുളള എല്ലാ സാഹചര്യവും ഉണ്ടെന്നറിയിച്ചിട്ടും കേസുകള്‍ അവസാനിപ്പിക്കാനാണ് വിജലന്‍സിന് തിടുക്കമെന്ന് സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.പി.സതീഷ് പറഞ്ഞു.

ബാര്‍ കോഴ കേസ്, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് എന്നീ കേസുകളില്‍ കെ.പി.സതീഷിനെ സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചത് ഇടതുസര്‍ക്കാരാണ്. കേസുകളില്‍ മാണിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കേസ് അന്വേഷണം ഇഴയുന്നതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്.

ബാര്‍ കോഴ കേസില്‍ നിലവിലെ അന്വേഷന്‍ ഉദ്യോഗസ്ഥനാരെന്നുപോലും തനിക്കറിയില്ല. അടുത്തകാലത്ത് ഒരു ഫയലും താന്‍ കണ്ടിട്ടില്ല. കാര്യങ്ങളൊന്നും സുതാര്യമല്ല. കോഴി നികുതിയിളവ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ തന്നെ അന്വേഷണ ഉദ്യഗോസ്ഥന്‍ വന്ന് കണ്ടിട്ടേയില്ല. കേസിന്റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ല. വിജിലന്‍സിലുളള സാധാരണ ജനങ്ങളുടെ വിശ്യാസമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ സിബിഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ പി സതീശന്‍ പറഞ്ഞു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കുന്നതിന് തൊട്ട് തലേന്നാളാണ് എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. അരി വാങ്ങിക്കാന്‍ കാശില്ലാത്തവനോ സാധാരണക്കാരനോ നൂറിന്റെയോ ആയിരത്തിന്റെയോ അഴിമതി നടത്തിയാല്‍ അവര്‍ക്ക് ഒരു നീതി. കോടികളുടെ അഴിമതി നടത്തുന്നവരോട് വിജിലന്‍സിന് മറ്റൊരു നീതി എന്നതാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒന്നര കൊല്ലമായി കേസ് റജിസ്റ്റര്‍ ചെയ്തിട്ട്. ഇതുവരെ കെ.എം.മാണിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും വിജിലന്‍സിന് സാധിച്ചിട്ടില്ല. വിജിലന്‍സില്‍ ഉദ്യോഗസ്ഥ ക്ഷാമം ഉണ്ട്. അത് ശരിയാണ്. പക്ഷെ അഞ്ഞൂറോ ആയിരമോ കൈക്കൂലി വാങ്ങുന്നവരുടെ കേസുകളില്‍ ഇതല്ലല്ലോ രീതിയെന്നും അദ്ദേഹം ചോദിക്കുന്നു.

''ബാറ്ററി ഇടപാട് കേസില്‍ മാണിക്കെതിരെ തെളിവുളളതാണ്. കേസുമായി മുന്നോട്ട് പോകാമെന്ന് ഞാന്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞതാണ്. എന്നാല്‍ ഈ കേസ് അന്വേഷണം അവസാനിപ്പിച്ചു. ബാര്‍ കോഴ കേസില്‍ പ്രധാന തെളിവ് ശബ്ദരേഖയാണ്. അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുളള ശബ്ദരേഖ ആദ്യം പരിശോധിച്ചപ്പോള്‍ എഡിറ്റഡ് ആണെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഇതേ തുടര്‍ന്ന് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ഇത് അയച്ചിരിക്കുകയാണ്. ഈ ശബ്ദരേഖ കെ.എം.മാണിയുടേതാണെന്ന് വ്യക്തമായാല്‍ പിന്നെ വേറെ തെളിവൊന്നും ആവശ്യമില്ല'', കേസില്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിക്കേണ്ട അഭിഭാഷകന്‍ പറഞ്ഞു.

തന്റെ ചുമതല കേസ് വിചാരണ തുടങ്ങുമ്പോഴാണെന്ന് പറഞ്ഞ അഭിഭാഷകന്‍ കേസ് വിചാരണ ആരംഭിച്ചാല്‍ മാത്രമേ താന്‍ കോടതിയില്‍ ഹാജരാകേണ്ടതുളളൂ എന്ന് വാദിച്ചു. എന്നാല്‍ തെളിവില്ലാതെ കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സ് ശ്രമം എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കെ.എം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തലുമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ കോഴയിലടക്കം കെഎം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകനാണ് കെ പി സതീശന്‍.

 
Other News in this category

 
 




 
Close Window