Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസിന് പൊട്ടിത്തെറിച്ചു, ഞങ്ങളോടെന്താ ചിറ്റമ്മ നയമോ
REPORTER

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പിന് ചിറ്റമ്മ നയമാണെന്ന് ഡിജിപി ആര്‍ ശീലേഖ ആരോപിച്ചു. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുകയാണെന്നും പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡിജിപി ആര്‍ ശ്രീലേഖ.

ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം കൂടുകയാണ്. ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുപുള്ളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.

ജയിലില്‍ ഇപ്പോള്‍ നടയടി മൂന്നാം മുറ എന്നിവയില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇനിയും മറേണ്ടതുണ്ട്. ജയിലില്‍ വന്ന് ആരും ക്രിമിനലാവരുത്. ഒരുപാട് തടവ് പുള്ളികളുടെ കൈയില്‍ മൊബൈല്‍ ഫോണുകളുണ്ട്. അതെങ്ങനെ വരുന്നുവെന്ന് അറിയില്ല. ജയില്‍ ഡിജിപി പറഞ്ഞു.

ജയിലുകളില്‍ ആവശ്യത്തിന് വണ്ടികളില്ല. വിചാരണ തടവുകാരെ കോടതിയില്‍ കൊണ്ടു പോകുന്നില്ല. ആംബുലന്‍സ് പോലുമില്ലാത്ത ജയിലുകളുണ്ട്. ജയിലുകള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ല. പരോള്‍ യഥേഷ്ടം നല്‍കുകയാണ്. ഡിജിപി ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window