Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു, പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍, 24 വയസുള്ളവര്‍ക്ക് രാത്രികാലത്ത് വാഹനമോടിക്കാന്‍ അനുവാദമില്ല
reporter

ലണ്ടന്‍: രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 24 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് രാത്രികാലങ്ങളില്‍ വാഹനമോടിക്കാന്‍ വിലക്ക് വരുന്നു. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ 25 ശതമാനവും പതിനേഴിനും 24നും ഇടയില്‍ പ്രായമുള്ളവരാണ് നടത്തുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയാണ് നടപടി. ഇതോടെ പ്രൊബേഷണറി കാലാവധി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൈസന്‍സ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 

രണ്ടു വര്‍ഷത്തേക്കാണ് ഈ കാലാവധി വര്‍ധിപ്പിക്കുന്നത്. അതിനുള്ളില്‍ ആവശ്യമായ ഡ്രൈവിങ് പരിചയം ആര്‍ജിക്കാനാകും. ഓസ്ട്രേലിയ, ന്യൂഡിലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ള രീതികള്‍ക്ക് സമാനമാണ് ഇത്. പുതുതായി ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഈ രാജ്യങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷം വാഹനമോടിക്കാന്‍ അനുവാദമില്ല. 25 വയസില്‍ താഴെ പ്രായമുള്ളവരെ വാനഹത്തിലിരുത്തി ഡ്രൈവ് ചെയ്യണമെങ്കില്‍ പോലും മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണമെന്നും നിബന്ധനയുണ്ട്.

പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ റോഡില്‍ മത്സരഓട്ടം നടത്താതിരിക്കാന്‍ ഇവര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ എന്‍ജിന്‍ കപ്പാസിറ്റിയിലും പരിധി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊബേഷണറി പീരിയഡിനു ശേഷം രണ്ടാമത് ഒരു ടെസ്റ്റിനു കൂടി നിര്‍ദേശിക്കപ്പെട്ടേക്കും. പുതിയ നിയമമനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ പുതിയ ലൈസന്‍സ് ഉടമകള്‍ക്ക് അത് നഷ്ടമാകാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 
Other News in this category

 
 




 
Close Window