Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
രാജ്യസുരക്ഷയില്‍ പാളിച്ച, ഹീത്രുവിമാനത്താവളത്തിലെ ജോലിക്കാരന്‍ ഭീകര പട്ടികയില്‍
reporter

ലണ്ടന്‍: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രുവില്‍ ജോലി ചെയ്തിരുന്ന യുവാവ് ഭീകരപട്ടികയില്‍. മുഹമ്മദ് അബ്ദുള്ള മുഹമ്മദ് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ക്ക് ഹീത്രു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വരെ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഈ യുവാവിന്റെ പശ്ചാത്തലം പോലും അന്വേഷിക്കാതെ ഫസ്റ്റ് ക്ലാസ് ലോഞ്ചിന്റെ അടുക്കളയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കി. കൂടാതെ സെക്യൂരിറ്റി പാസും അനുവദിച്ചു. ഇയാള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് മനസിലായതോടെയാണ് സംഭവം പുറത്തായത്. മുപ്പത്തിയൊന്നുകാരനായ ഇയാള്‍ക്ക് പതിനൊന്നു വര്‍ഷമായി ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലപാതകം, കൊള്ള, പണം തട്ടിപ്പ് എന്നീ കേസുകളിലും പ്രതിയാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനൊന്നു തവണ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ രണ്ടു ഭീകരാക്രമണ കേസിലുകളില്‍ നിന്ന് ഇയാള്‍ രക്ഷപെട്ടിട്ടുണ്ട്. ബോംബ് നിര്‍മാണം അടക്കമുള്ളവയാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം. അഞ്ചു വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 17.7 മില്യണ്‍ ആളുകള്‍ സഞ്ചരിക്കുന്ന ടെര്‍മിനല്‍ മൂന്നില്‍ വരെ ഇയാള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍.

 
Other News in this category

 
 




 
Close Window