Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിയറടിക്കൂ പ്രതിഷേധിക്കൂ; സ്ത്രീകളുടെ പരസ്യമദ്യപാന ക്യാമ്പയിന്‍
reporter

പനാജി: പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതികരണം. പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണെന്ന് ബിയര്‍ കുടിയ്ക്കുന്ന ഫോട്ടോ ഇട്ടു കൊണ്ട് പെണ്‍കുട്ടികള്‍ പ്രതികരിച്ചു.

'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു. എല്ലാവരേയും കുറിച്ചല്ല ഞാന്‍ പറയുന്നത്. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നുമില്ല'', എന്നാണ് പരീഖര്‍ പറഞ്ഞത്. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു.

 
Other News in this category

 
 




 
Close Window