Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ലോകത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ രണ്ടാം സ്ഥാനത്ത്
reporter

ലണ്ടന്‍: ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ രണ്ടാം സ്ഥാനത്ത്. അമേരിക്കയിലെ ന്യൂയോര്‍ക്കാണ് സമ്പത്തില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷം കോടി ഡോളറാണ് ഈ നഗരത്തിന്റെ സമ്പത്ത്. ഓരോ നഗരത്തിലേയും താമസക്കാരുടെ സ്വകാര്യസ്വത്ത് അടിസ്ഥാനമാക്കിയാണ് സമ്പത്ത് കണക്കാക്കുന്നത്. സമ്പത്തിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്കിന് തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനം ലണ്ടനാണ്. മൂന്നും നാലും സ്ഥാനങ്ങള്‍ ടോക്യോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങള്‍ക്കാണ്. ബെയ്ജിങ്, ഷാങ്ഹായ്, ലോസ് ആഞ്ജലിസ്, ഹോങ് കോങ്, സിഡ്നി, സിങ്കപ്പൂര്‍, ഷിക്കാഗോ എന്നീ നഗരങ്ങളാണ് മുംബൈയ്ക്ക് മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. വളര്‍ച്ചയുടെ കാര്യത്തില്‍ സന്‍ഫ്രാന്‍സിസ്‌കോ, ബെയ്ജിങ്, ഷാങ്ഹായ്, സിഡ്നി എന്നീ നഗരങ്ങളാണ് മുംബൈയ്ക്കൊപ്പമുള്ളത്.

95,000 കോടി ഡോളറിന്റെ സ്വത്തുവകകളുമായി (ഏകദേശം 61 ലക്ഷം കോടി രൂപയുടെ) 12-ാം സ്ഥാനമാണ് മുംബൈയ്ക്ക്. ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 94,400 കോടി ഡോളറുമായി ടൊറന്റോയാണ് മുംബൈയ്ക്ക് തൊട്ടു പിന്നില്‍. ഫ്രാങ്ക്ഫുര്‍ട്, പാരീസ് എന്നീ നഗരങ്ങളാണ് 14, 15 സ്ഥാനങ്ങളിലുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സമ്പത്തുകളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ നഗരത്തിന് പത്താം സ്ഥാനമാണുള്ളത്. അത്തരത്തിലുള്ള 28 പേരാണ് മുംബൈയില്‍ വസിക്കുന്നത്. അടുത്ത പത്ത് വര്‍ഷം സമ്പന്നതയുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗം വളരുന്നത് മുംബൈ നഗരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ലോകത്തെ ധനിക നഗരങ്ങള്‍



1. ന്യൂയോര്‍ക്ക് സമ്പത്ത് മൂന്നു ലക്ഷം കോടി യുഎസ് ഡോളര്‍ 

2. ലണ്ടന്‍ 2.7 ലക്ഷം കോടി 

3. ടോക്കിയോ 2.5 ലക്ഷം കോടി 

4. സാന്‍ഫ്രാന്‍സിസ്‌കോ 2.3 ലക്ഷം കോടി

5. ബെയ്ജിങ് 2.2 ലക്ഷം കോടി 

6. ഷാങ്ഹായ് രണ്ടു ലക്ഷം കോടി 

7. ലൊസാഞ്ചലസ് 1.4 ലക്ഷം കോടി 

8. ഹോങ്കോങ് 1.3 ലക്ഷം കോടി 

9. സിഡ്‌നി ഒരു ലക്ഷം കോടി 

10. സിംഗപ്പൂര്‍ ഒരു ലക്ഷം കോടി 

11. ഷിക്കാഗോ 98,800 കോടി 

12. മുംബൈ 95,000 കോടി 

13. ടൊറന്റോ 94,400 കോടി 

14. ഫ്രാങ്ക്ഫര്‍ട് 91,200 കോടി 

15. പാരിസ് 86,000 കോടി

 

 
Other News in this category

 
 




 
Close Window