Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കാലത്തിന് അനുസരിച്ച് സൗദി മാറുന്നു, പര്‍ദ്ദ നിര്‍ബന്ധമല്ലാതാകുന്നു
reporter

റിയാദ്: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് ശഠിക്കരുത്. മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ദമല്ല. ലോകത്ത് പലഭാഗത്തും മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നില്ലെന്നും ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് പറഞ്ഞു. നിലവില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം. ആ നിയമത്തിനാണ് ഇളവ് വന്നിരിക്കുന്നത്. അതേസമയം പണ്ഡിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തതിനു പിന്നാലെയാണ് ഈ പുതിയ നിലപാട്.

 
Other News in this category

 
 




 
Close Window