Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് മോഹന്‍ ഭാഗവത് ; യുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി
Reporter

പട്ന: ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആര്‍എസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന് ആറ്മുതല്‍ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടും', മോഹന്‍ ഭാഗവത് പറഞ്ഞു.

'ആര്‍എസ്എസ് എന്നത് സൈനികമോ അര്‍ധസൈനികമോ ആയ സംഘടനയല്ല. ഇത് ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്. പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് പാലിക്കുന്നതെന്ന് മാത്രം', അദ്ദേഹം തുടര്‍ന്നു. തന്റെ അണികള്‍ക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം തുടരുന്നു.

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.

ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്'- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

എന്നാല്‍, സൈന്യത്തെക്കുറിച്ച് ഭാഗവത് നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന വിശദീകരണമാണ് ആര്‍എസ്എസ് നല്‍കുന്നത്. സൈന്യത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തല്ല അദ്ദേഹം സംസാരിച്ചതെന്നും സംഘടനാ നേതാവ് മന്‍മോഹന്‍ വൈദ്യ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

'അടിയന്തിര സാഹചര്യം വന്നാല്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ സ്വയംസേവകരെ മൂന്ന് ദിവസത്തെ പരിശീലനത്തിലൂടെ യുദ്ധത്തിന് പ്രാപ്തരാക്കാമെന്നാണ് ഭഗവത് ജി പറഞ്ഞത്. ദിവസവും പരിശീലനം നേടുന്നവരാണല്ലോ അവര്‍. സൈന്യത്തിന് അംഗങ്ങളെ യുദ്ധസജ്ജരാക്കാന്‍ 6 മാസം വേണ്ടിവന്നേക്കുമെന്നെ അദ്ദേഹം ഉദ്ദേശിച്ചുള്ളു.' മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ പൊതുസമൂഹത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തുള്ളതായിരുന്നു. ഇന്ത്യന്‍ സൈന്യം തന്നെ വേണമല്ലോ ഇരുകൂട്ടരെയും പരിശീലിപ്പിക്കാനെന്നും വൈദ്യ അഭിപ്രായപ്പെട്ടു.









 
Other News in this category

 
 




 
Close Window