Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
വിവാദം കത്തി, ഒടുവില്‍ ; ബെഹ്‌റയെ മാറ്റി, അസ്താന വന്നു
Reporter

  തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമവിരുദ്ധ നടപടിയെന്ന ആക്ഷേപങ്ങള്‍ക്കും ഒടുവില്‍ വിജിലന്‍സിന് പുതിയ സ്ഥിരം നാഥനായി. ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റി നിര്‍മല്‍ ചന്ദ്ര അസ്താനയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. അസ്താനയുടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കഴിഞ്ഞ 11 മാസമായി ബെഹ്റ വിജിലന്‍സ് ഡയറക്ടറുടെ അധികച്ചമുതല വഹിക്കുകയായിരുന്നു.

നിലവില്‍ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഓഫീസ് ഓണ്‍ ഡ്യൂട്ടിയിലാണ് അസ്താന. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നേരത്തെ അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ ആലോചന നടന്നിരുന്നു. എന്നാല്‍ കേരളത്തിലേക്കു മടങ്ങിവരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോള്‍ ബെഹ്‌റയുടെ ഇരട്ടപ്പദവി നിയമവിരുദ്ധമാണെന്ന വിവാദം ഉയര്‍ന്നതോടെയാണ് അസ്താനയെ തിരികെ വിളിച്ച് നിയമനം നല്‍കിയിരിക്കുന്നത്.

ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അസ്താനയെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ബെഹ്റയുടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ബെഹ്റയെ അധികച്ചുമതല നല്‍കി നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു രേഖകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവരെ വിജിലന്‍സ് ഡയറ്ക്ടര്‍ പദവിയിലേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കേഡര്‍ തസ്തികയാക്കി താഴ്ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മികച്ച ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എഡിജിപി പദവിയിലുള്ള ആരെയെങ്കിലും ഈ പദവിയില്‍ നിയമിക്കാനായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം.

വിജിലന്‍സിന് സ്വതന്ത്ര ഡയറക്ടറെ നിയമിക്കാത്തിന് കഴിഞ്ഞ കുറേക്കാലമായി ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയത്. അടുത്തിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ പല അഴിമതിക്കേസുകളും അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തീരുമാനത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടറും സര്‍ക്കാരും ഏറെ പഴി കേള്‍ക്കുകയും ചെയ്തു.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡര്‍ പദവിയിലുള്ള വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്രആഭ്യന്ത്രമന്ത്രാലയത്തെ അറിയിക്കാതെയായിരുന്നു. ആറുമാസത്തിലധികം കേഡര്‍ തസ്തികയില്‍ അരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയിരിക്കണം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിരുന്നില്ല.

സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഡിജിപിമാരുടെ കേഡര്‍ തസ്തിക. ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല. രണ്ട് തസ്തികകളും ഒരാള്‍ വഹിക്കുന്നതും അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണ്. ആറു മാസത്തിലധികം കേഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ബെഹ്‌റയുടെ നിയമനത്തില്‍ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സ്ഥിരം വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബെഹ്‌റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. സെന്‍കുമാര്‍ വിരമിച്ച ശേഷം ബെഹ്‌റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നല്‍കി. പിന്നീട് പൂര്‍ണ ചുമതലയും നല്‍കി. ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.







 
Other News in this category

 
 




 
Close Window