Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് മലയാളികളെന്ന് ഇപ്പോഴും പോലീസിന്റെ വിശദീകരണം
reporter
കേരളത്തില്‍ കുട്ടികളെ തട്ടികൊണ്ടുപോയ സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ കൂടുതലും മലയാളികള്‍. കുട്ടികളെ തട്ടികൊണ്ടുപോകുന്നതിനു പിന്നില്‍ അന്യസംസ്ഥാന ഭിക്ഷാടന മാഫിയയാണെന്ന പ്രചാരണം വെറുതെയെന്നു പോലീസ്. തിരുവനന്തപുരം റൂറലിലാണ് കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലായവരില്‍ ഒരാള്‍ കര്‍ണാടക സ്വദേശി. ആറുപേര്‍ തമിഴ്‌നാട്ടുകാര്‍. രണ്ടുപേര്‍ അസം സ്വദേശികളും രണ്ടുപേര്‍ പശ്ചിമബംഗാളില്‍ നിന്നുള്ളവരാണെന്നും പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2017 ല്‍ സംസ്ഥാനത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്തത് 1,472 കേസുകളാണ്. കാണാതായ 1,774 കുട്ടികളില്‍ 1,725 കുട്ടികളെ കണ്ടെത്തി. 49 കുട്ടികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
 
Other News in this category

 
 




 
Close Window