Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
'മാണിക്യ മലരായ പൂവി' ഗാനം മതവികാരം വ്രണപ്പെടുത്തുന്നു: പരാതിയുമായി യുവാക്കള്‍
reporter

ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പോലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി. ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പാട്ടിലെ വരികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലാണ് പാട്ടില്‍ നായികയുടെ ഭാവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമൊക്കെ പരാതി നല്‍കിയവരിലൊരാളായ അദ്‌നാന്‍ കമര്‍ പറയുന്നു.

ഫേസ്ബുക്ക് ലൈവില്‍ വന്ന അദ്നാന്‍ പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമയും പങ്ക് വെച്ചിരുന്നു. പാട്ട് ഒരുക്കിയവര്‍ക്കെതിരെയാണ് പരാതിയെന്നും നായികക്കെതിരല്ലെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലെ ഫലകുനാമ പൊലീസ് സ്റ്റേഷനിലാണ് യുവാക്കള്‍ പരാതിയുമായി എത്തിയത്. അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window