Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ആണവരഹസ്യം ചോര്‍ത്താന്‍ പല്ലികളും, ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍
reporter

ടെഹറാന്‍: പ്രത്യേകതരം പല്ലികളെ ഉപയോഗിച്ച് ഇറാന്റെ ആണവപദ്ധതി നിരീക്ഷിക്കാന്‍ പാശ്ചാത്യശക്തികള്‍ ശ്രമിച്ചെന്ന് ഇറാന്‍ സൈനിക ഉപദേഷ്ടാവ്. പലസ്തീനു വേണ്ടി സഹായം ശേഖരിക്കുന്നവര്‍ എന്ന വ്യാജേന വന്ന ചിലരാണു പല്ലികളെ ഉപയോഗിച്ചു ചാരപ്രവൃത്തിക്കു ശ്രമിച്ചതെന്ന് മുന്‍ സൈന്യാധിപനുമായ ഹസന്‍ ഫിറോസാബാദി വ്യക്തമാക്കി.

ഇവരുടെ കൈവശം ഓന്തുകള്‍, പല്ലികള്‍ തുടങ്ങിയവയുണ്ടായിരുന്നു. ഈ ജന്തുക്കളുടെ തൊലിയിലൂടെ ആണവ വികിരണങ്ങള്‍ ആകര്‍ഷിക്കും. ഇറാനില്‍ എവിടെയൊക്കെ യുറേനിയം ഖനനം ചെയ്യുന്നുണ്ടെന്നും ഇവിടത്തെ ആണവപദ്ധതികള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുകയായിരുന്നു വന്നവരുടെ ലക്ഷ്യം.

പാശ്ചാത്യശക്തികള്‍ പല രീതികളിലും ഇറാന്റെ ആണവരഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window