Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
അവര്‍ പിന്നാലെയുണ്ട്...' കൊലവിളി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
Reporter

മട്ടന്നൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ ഭീഷണിപ്പെടുത്തിയതിന് കൂടുതല്‍ തെളിവ്. ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വധഭീഷണി ശബ്ദസന്ദേശമാണ് പുറത്തുന്നത്. ചിലര്‍ പിന്തുടരുന്നതായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഷുഹൈബ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഷുഹൈബിന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദും സ്ഥിരീകരിച്ചു. കൊലയാളികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഇക്കാര്യം ഷുഹൈബ് സുഹൃത്തക്കളോട് പറഞ്ഞിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കി. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കുടുംബവുമായി പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്‌സതീശന്‍ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്. സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.എം കാണരുതെന്നും ആയുധമെടുക്കാന്‍നിര്‍ബന്ധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു.

എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് .കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ സതീശന്‍ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്.

അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്നും സുധാകരന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം കൊലപാതകം നടത്തിയതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നു. അക്രമത്തില്‍ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. നാളെ രാവിലെ പത്തിന് ഉപവാസസമരം അവസാനിക്കും

 
Other News in this category

 
 




 
Close Window