Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പാടത്തെ വിളയെ 'നോക്കി പിഴപ്പിക്കാതിരിക്കാന്‍' വരമ്പത്ത് സണ്ണി ലിയോണിന്റെ ഫോട്ടോ വച്ച കര്‍ഷകന്റെ ഹരിത വിപ്ലവം
reporter
പത്തേക്കര്‍ കൃഷിയിടത്തില്‍ വിളഞ്ഞു കിടക്കുന്ന നെല്ലിനു കണ്ണുകിട്ടാതിരിക്കാന്‍ ബുദ്ധിമാനായ കര്‍ഷകന്‍ സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചു. പാടത്തേക്ക് നോക്കുന്നവരുടെ ശ്രദ്ധ അല്‍പ്പ വസ്ത്രം ധരിച്ചു നില്‍ക്കുന്ന സണ്ണിയില്‍ പതിയും എന്നാണ് കര്‍ഷകന്‍ പറയുന്നത്. ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് കണ്ണേറിന്റെ പഴയ വെര്‍ഷനായ 'കരിങ്കണ്ണാ നോക്ക്' എന്ന പ്രയോഗം മാറ്റി സണ്ണിയെ പ്രതിഷ്ടിച്ചത്.
നടപടി വന്‍ വിജയമായെന്നു ചെഞ്ചു പറയുന്നു. എന്നാല്‍, കൗതുകകരമായ കാര്യം ചെഞ്ചുറെഡ്ഡിക്ക് സണ്ണി ലിയോണ്‍ ആരാണെന്ന് ഒരു ധാരണയുമില്ല. ആളുകള്‍ കണ്ണുവയ്ക്കുന്നതു മൂലം കൃഷിനാശം വരാതിരിക്കാനായി 'ദൃഷ്ടിബൊമ്മലു' എന്ന പേരില്‍ വൈക്കോല്‍ പാവകള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നത് ആന്ധ്രയില്‍ പതിവാണ്.

ഇത്തവണ പാവകള്‍ ഉണ്ടാക്കാന്‍ വൈകിയതിനാല്‍, ചെഞ്ചു ഗ്രാമത്തിലുള്ള ഒരു കംപ്യൂട്ടര്‍ സെന്റര്‍ സന്ദര്‍ശിക്കുകയും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതെങ്കിലും ചിത്രം ഫ്‌ലെക്‌സാക്കി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സെന്റര്‍ നടത്തുന്നവര്‍ സണ്ണി ലിയോണിന്റെ ചിത്രം നല്‍കുകയായിരുന്നു.
 
Other News in this category

 
 




 
Close Window