Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പരസ്യമായി സ്വയം ഭോഗം ചെയ്താലും തസ്ലിമയ്ക്ക് കുഴപ്പമില്ല: അതൊരു തെറ്റല്ലെന്ന് എഴുത്തുകാരി
reporter
ഇന്നത്തെ കാലത്ത് ഭേദം പരസ്യമായ സ്വയംഭോഗമാണെന്ന് എഴുത്തുകാരി തസ്ലിമ നസ്രിന്‍. ബലാത്സംഗ കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍നിന്നും ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ലെന്നാണ് തസ്ലിമ ട്വീറ്റില്‍ പറയുന്നത്. കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേദം സ്വയംഭോഗം ചെയ്യുന്നതാണ്. ആള്‍ക്കൂട്ടത്തില്‍വെച്ച് സ്വയംഭോഗം ചെയ്യുന്നത് കുറ്റമാണോ എന്നും തസ്ലിമ ചോദിക്കുന്നു. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി നോക്കിനില്‍ക്കി ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്‌ക്കനെയാണ് തസ്ലിമ ന്യായീകരിച്ചത്. ട്വീറ്റിട്ട എഴുത്തുകാരി തസ്ലിമ നസ്രിനെതിരേ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രതിഷേധം.
ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും ഭേദമാണ് പരസ്യ സ്വയംഭോഗമെന്ന് തസ്ലിമ നസ്‌റിന്റെ ട്വീറ്റില്‍ പറയുന്നു.



ഇതോടെ, ഇതെങ്ങനെ കുറ്റമല്ലാതിരിക്കുമെന്നും ഐപിസി സെക്ഷനുകള്‍ നിരത്തിയാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് അത് നോക്കിനില്‍ക്കുന്നവര്‍ക്കു പ്രശ്‌നമാണെന്ന രീതിയിലുള്ള റീട്വീറ്റുകളും ഇവര്‍ക്ക് മറുപടിയായി വരുന്നണ്ട്. കഴിഞ്ഞ ദിവസമാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ബസില്‍വെച്ച് സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വസന്തവിഹാര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിരുന്നു.
 
Other News in this category

 
 




 
Close Window