Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹിമാലയം കാണാന്‍ ആഗ്രഹമുണ്ടോ? പതിവു പോലെ ഒരു ലക്ഷം വേണ്ട - ആകെ ചെലവ് 5250 രൂപ
reporter
ഹിമാലയന്‍ യാത്ര ആഗ്രഹിക്കുന്ന സഞ്ചാരപ്രേമികള്‍ക്കായി ഇതാ ഒരു തകര്‍പ്പന്‍ ഓഫര്‍. വെറും 5250രൂപയ്ക്ക് പത്തുദിവസത്തെ യാത്ര. മഞ്ഞുമലകളിലൂടെ ട്രക്കിങ് അടക്കമുള്ള യാത്ര ആസ്വദിക്കേണ്ടവര്‍ക്ക് ആശ്വാസ ഓഫറുമായിട്ടാണ് യൂത്ത് ഹോസ്റ്റല്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.ഉത്തരാഖണ്ഡിലെ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹിമാലയന്‍ പാക്കേജിലാണ് ഈ അത്യുഗ്രന്‍ ഓഫര്‍.


കുറഞ്ഞ നിരക്കില്‍ പത്തുദിവസത്തെ യാത്രയ്ക്കാണ് ഓഫര്‍ നല്‍കുന്നത്. ഓഗസ്റ്റ്15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഏതുദിവസവും ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ മെയ് മാസ പാക്കേജിന് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ഭക്ഷണവും താമസമുള്‍പ്പെടുന്നതാണ് ഈ ഓഫര്‍.

ഹിമാചലിലെ മാണാലിയാണ് പ്രധാന ലൊക്കേഷന്‍. കുളു, മണാലി അടങ്ങുന്ന ട്രിപ്പില്‍ 15 വയസ് പിന്നിട്ട ഏത് യൂത്ത് ഹോസ്റ്റല്‍ അംഗത്തിനും പങ്കെടുക്കാം. എട്ടു പകലും ഏഴു രാത്രിയും നീണ്ടു നിലനില്‍ക്കുന്ന പാക്കേജ്. വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ട്രക്കിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് ഇത്. ഒന്‍പത് രാത്രിയും പത്തു പകലുമാണ് ആകെയുള്ളത്.

ആദ്യദിനത്തില്‍ റിപ്പോര്‍ട്ടിങ് സ്ഥലമായ ഗ്യാല്‍ഡാമിലാകും സ്റ്റേ. യൂത്ത് ഹോസ്റ്റല്‍ അംഗത്വത്തിനും പ്രോഗ്രാമിലേക്കു അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. യു.കെ ആസ്ഥാനമായ യഹായി ഹോസ്റ്റലിങ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ഇന്ത്യയിലെ യൂത്ത് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. 90 രാജ്യങ്ങളിലായി 4500 യൂത്ത് ഹോസ്റ്റലുകളുണ്ട്!.
 
Other News in this category

 
 




 
Close Window