Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
അവിവാഹിതയായ മോഡല്‍ - ഇതാണ് വിമര്‍ശകരുടെ വാദം. സിനിമ, നാടകം, മോഡലിങ് തുടങ്ങിയ കലകളില്‍ ഇത്തരം പിടിവാശി പ്രായോഗികമാണോ? ഭാര്യയായി അഭിനയിക്കാന്‍ വിവാഹം കഴിഞ്ഞ സ്ത്രീ മതിയെന്നു നിര്‍ബന്ധം പിടിക്കാനാകുമോ?
reporter
മാതൃഭൂമി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം കവറിലെ ഫോട്ടോയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ പുസ്തക വായന അല്‍പ്പം കൂടി മെച്ചപ്പെടുത്തുക. മറ്റു ഭാഷകളിലും വിദേശ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങളും കൂടി വായനയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ലോകത്ത് ഇതാദ്യമല്ല ഇങ്ങനെ ഒരു ക്യാംമ്പയിനും മുഖചിത്രവും. അന്താരാഷ്ട്രതലത്തില്‍ പലപ്പോഴായ പല മുഖ്യധാരാ മാധ്യമങ്ങളും മുലയൂട്ടല്‍ വിഷയം ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഗൃഹലക്ഷ്മിയും മുന്നോട്ട് വന്നിരിക്കുന്നത്. അതായത്, മലയാളികള്‍ക്കു പരിചയമില്ലെങ്കിലും മുലയൂട്ടലും സുരക്ഷിതത്വവുമൊക്കെ നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മലയാളത്തില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങുമ്പോള്‍ അവിവാഹിതയായ മോഡല്‍ അഭിനയിച്ചു എന്നതാണ് വിമര്‍ശകരുടെ വാദം. സിനിമ, നാടകം, മോഡലിങ്, മാജിക് തുടങ്ങിയ ആസ്വാദന കലകളില്‍ ഇത്തരം പിടിവാശി പ്രായോഗികമാണോ? ഭാര്യയായി അഭിനയിക്കാന്‍ വിവാഹം കഴിഞ്ഞ സ്ത്രീ മതിയെന്നു നിര്‍ബന്ധം പിടിക്കാനാകുമോ? മോഡലാകാന്‍ ധൈര്യം കാണിച്ച ജിലുവിന്റെ പ്രതികരണം:
'ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. കുഞ്ഞുമില്ല. 'ഗൃഹലക്ഷ്മി ക്യാമ്പെയി'ന്റെ അസൈന്‍മെന്റ് വന്നപ്പോള്‍ സമ്മതം മൂളാന്‍ എനിക്ക് സംശയമോ, മടിയോ ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്യുന്നത് തെറ്റല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. പേരുദോഷം പേടിച്ച്, അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് പേടിച്ച്, എനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള ഒരു കാര്യം ചെയ്യാതിരിക്കരുതെന്ന് മനസ്സ് പറയുന്നു. ഞാന്‍ അത് അനുസരിക്കുന്നു.'
മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും ഗൃഹലക്ഷ്മിയുടെ കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ പറയുന്നു. മോഡലും നടിയുമായ ജിലു ജോസഫാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി എത്തിയിരിക്കുന്നത്.

മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. 'കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ചമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മമടിത്തട്ടിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്ന പിറന്നു വീണ ഒരുത്തനും കാണിക്കില്ല.' എന്നും ആളുകള്‍ ആരോപിക്കുന്നു.

സിന്ദൂരമിടാതെ മുലയൂട്ടാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് എന്നാണാവോ ധൈര്യമുണ്ടാകുമോ എന്നായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചര്‍ച്ചകള്‍ പലതരത്തില്‍ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗൃഹലക്ഷ്മിയുടെ കവര്‍ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയാണെന്നാണ് വിലയിരുത്തുന്നത്.
 
Other News in this category

 
 




 
Close Window