Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ലവ് ജിഹാദില്‍ വീണ് വീടു വിട്ടു പോയ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സംഘടന രൂപീകരിക്കുന്നു
reporter
കേരളത്തില്‍ പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാന്‍ ഇരയാക്കപ്പെട്ട മാതാപിതാക്കളുടെ കൂട്ടായ്മ വരുന്നു. മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധകോടതികളിലായി ഇത്തരത്തിലുള്ള വിഷയവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്.


സിറിയയിലേക്ക് കടന്നെന്ന് പറയപ്പെടുന്ന നിമിഷയുടെ അമ്മ കെ. ബിന്ദുവാണ് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ അറിയിച്ചത്. നിലവില്‍ വിഷയത്തില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തയല്ലെന്നും ഇവര്‍ പറഞ്ഞു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും നിമിഷയുടെ മാതാവ് ബിന്ദു വൃക്തമാക്കി. ഹാദിയയുടെ പിതാവ് കെ.എം. അശോകനും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window