Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രാഷ്ട്രദീപികയില്‍ വാര്‍ത്തകളുടെ തലക്കെട്ടിലും കോമഡി; ഹെഡ്ഡിങ്ങിലെ ട്രോള്‍ ഹാസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
reporter
അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച വാര്‍ത്തയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ മാത്രമല്ല ട്രോളുകള്‍. സായഹ്നപത്രമായ രാഷ്ട്രദീപകയും വാര്‍ത്തയെ സമീപിച്ചത് ട്രോളിക്കൊണ്ടാണ്. ഒന്നാം പേജില്‍ നല്‍കിയ പ്രധാന വാര്‍ത്തയുടെ തലക്കെട്ടലിയായിരുന്നു ട്രോള്‍. ഈ ട്രോളിനെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തു. വലിയ തോതിലാണ് ട്രോള്‍ ഗ്രൂപ്പുകള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചത്.



പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍.

ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.

സ്വകാര്യ ബസുടമകളെ ട്രോളിയ ഡയലോഗ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രദീപികയുടെ കണ്ണൂര്‍ സബ് എഡിറ്റര്‍ കെ.പി ഷൈജുവിന്റെയാണ് തലക്കെട്ടില്‍ ട്രോള്‍ നല്‍കാനുള്ള ആശയം.
 
Other News in this category

 
 




 
Close Window